Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി തങ്ങളുടെ ടീമിന്റെ ധോണിയാണെന്ന്‌ ബിജെപി

ദില്ലി: ബിജെപി ടീമിന്റെ ക്യാപ്‌റ്റന്‍ നരേന്ദ്രമോഡിയാണ്‌ ഗുജറാത്ത്‌ ഇലക്ഷനിലെ മാന്‍ ഓഫ്‌ ദി മാച്ചെന്ന്‌ ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മഹേന്ദ്രസിംഗ്‌ ധോണിയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ധോണിയ്‌ക്ക്‌ കഴിഞ്ഞില്ല. എന്നാല്‍ ഈ വിജയത്തിലൂടെ ബിജെപി ടീമിന്റെ ധോണിയാണ്‌ താനെന്ന്‌ നരേന്ദ്രമോഡി തെളിയിച്ചിരിക്കുകയാണ്‌.

ഈ വിജയത്തോടെ ബിജെപി ശക്തിതെളിയിച്ചിരിക്കുകയാണ്‌. ധോണി ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ട്വന്റി20 ക്രിക്കറ്റിന്‍ ഇന്ത്യന്‍ ടീം അനായാസ വിജയം നേടിയതുപോലെയാണ്‌ മോഡി ബിജെപിയെ വിജയത്തിലെത്തിച്ചിരിക്കുന്നത്‌- പ്രസാദ്‌ പറഞ്ഞു.

സെപ്‌റ്റംബറില്‍ എഐസിസി സെക്രട്ടറിയായി നിയമിച്ചപ്പോഴാണ്‌ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ധോണിയാണ്‌ എന്ന രീതിയില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രസ്‌താവന നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+