കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്‌ തിരഞ്ഞെടുപ്പ്‌: ബിജെപി വിജയമുറപ്പിച്ചു

  • By Staff
Google Oneindia Malayalam News

Narendra Modiഅഹമ്മദാബാദ്‌: ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി തുടര്‍ച്ചയായ മൂന്നാംതവണയും വിജയം നേടുമെന്ന്‌ ഉറപ്പായി.

പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പുകളെയും പാര്‍ട്ടിയ്‌ക്കുള്ളിലെ അട്ടിമറികളേയും അതിജീവിച്ച്‌ നരേന്ദ്രമോഡിതന്നെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകും. തുടര്‍ച്ചയായ മൂന്നാം തവണയാണ്‌ മോഡി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്‌.

ആകെയുള്ള 182 സീറ്റുകളില്‍ 117 മണ്ഡലങ്ങളില്‍ ബജെപി മുന്‍തൂക്കം നേടിയിട്ടുണ്ട്‌. കേവലഭൂരിപക്ഷത്തിന്‌ 92 സീറ്റുകളാണ്‌ വേണ്ടത്‌. വിജയം ഉറപ്പായപ്പോള്‍ താന്‍തന്നെയാണ്‌ ഗുജറാത്തിന്റെ അടുത്തമുഖ്യമന്ത്രിയെന്ന്‌ പറഞ്ഞുകൊണ്ട്‌ മോഡി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മൊബൈല്‍ സന്ദേശം അയച്ചതായി റിപ്പോര്‍ട്ടുണ്ട്‌. താന്‍തന്നെ അധികാരത്തിലേറുമെന്നാണ്‌ എസ്‌എംഎസില്‍ പറയുന്നത്‌.

2002ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ്‌ നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗുജറാത്തില്‍ ഭരണത്തിലേറുകയെന്ന സ്വപ്‌നം വിദൂരമായി തുടരുകയാണ്‌. ലീഡ്‌ നിലയനുസരിച്ച്‌ പാര്‍ട്ടിയ്‌ക്ക്‌ 61 മണ്ഡലങ്ങളില്‍ മുന്‍തൂക്കമുണ്ട്‌. മറ്റുള്ളവര്‍ നാല്‌ സീറ്റുകളില്‍ ലീഡ്‌ ചെയ്യുന്നു.

ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ സൗരാഷ്ട്രയിലും വടക്കന്‍ ഗുജറാത്തിലും പാര്‍ട്ടി ഇത്തവണയും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്‌. എന്നാല്‍ മറ്റൊരു ബിജെപി ശക്തികേന്ദ്രമായിരുന്ന മധ്യ ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. നഗരപ്രദേശങ്ങളിലെ ഏതാണ്ട്‌ മുഴുവന്‍ മണ്ഡലങ്ങളിലും വിജയം ബിജെപിയ്‌ക്കു തന്നെയാണ്‌.

സൗരാഷ്ട്രയില്‍ മോഡിയ്‌ക്കെതിരെ കേശുഭായി പട്ടേലിന്‌ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കേശുഭായി പട്ടേല്‍ പിണങ്ങിയതോടെ പട്ടേല്‍ സമുദായം ബിജെപിയ്‌ക്ക്‌ എതിരെ തിരിയുമെന്ന്‌ സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. മണിനഗര്‍ മണ്ഡലത്തിലാണ്‌ മോഡി മത്സരിച്ചത്‌. 182 നിയമസഭാ മണ്ഡലങ്ങളിലേയ്‌ക്ക്‌ 1266 സ്ഥാനാര്‍ത്ഥികളാണ്‌ ജനവിധി തേടിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X