കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജനത്തെ കൊള്ളയടിക്കുന്നു: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിലക്കയറ്റത്തിലൂടെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി.

സാധാരണക്കാരുടെ കീശ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്‌. യുഡിഎഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.

അരി കിലോയ്‌ക്ക്‌ ഇരുപത്‌ രൂപവരെ കൂടിയപ്പോള്‍ അതില്‍ നിന്നും വെറും അമ്പത്‌ പൈസയാണ്‌ ഇടതുസര്‍ക്കാര്‍ കുറച്ചത്‌. വിലക്കയറ്റത്തിനിതെരെ ഇത്രയും കാലം ഒന്നും ചെയ്യാതെ സര്‍ക്കാര്‍ നോക്കിയിരുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.

വിലക്കയറ്റത്തിന്‌ നേരെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രക്ഷേഭങ്ങള്‍ നേരിടേണ്ടിവരുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പുനല്‍കി.

വിലക്കയറ്റംകൊണ്ട്‌ ജനങ്ങള്‍ നട്ടംതിരിയുമ്പോഴും വിലക്കയറ്റം ഉള്ളതായി സമ്മതിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉപരോധസമരം നടത്തുമെന്ന്‌ ഒരു മാസം മുമ്പേ യുഡിഎഫ്‌ അറിയിച്ചിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ല. വിലക്കയറ്റം അഖിലേന്ത്യാ പ്രതിഭാസമാണെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടാന്‍ സര്‍ക്കാറിന്‌ കഴിയില്ല- പ്രതിപക്ഷനേതാവ്‌ പറഞ്ഞു.

വിലക്കയറ്റത്തിനെതിരെ യുഡിഎഫ്‌ നടത്തിയ സെക്രട്ടേറിയറ്റ്‌ ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രമേശ്‌ ചെന്നിത്തല, പി.പി തങ്കച്ചന്‍, ജി. കാര്‍ത്തികേയന്‍, എം.എ ഹസ്സന്‍ , കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെ മുന്നൂറോളം നേതാക്കള്‍ ഉപരോധം നടത്തി അറസ്റ്റുവരിച്ചു. ഉപരോധത്തെത്തുടര്‍ന്ന്‌ പൊലീസ്‌ അറസ്റ്റുചെയ്‌ത്‌ നീക്കിയ പ്രതിഷേധക്കാരെ പിന്നീട്‌ വിട്ടയച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X