കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ കാര്യവിവരമില്ലെന്ന്‌ മന്ത്രി

  • By Staff
Google Oneindia Malayalam News

പുനലൂര്‍: ദേവസ്വം ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ കാര്യവിവരമില്ലെന്ന്‌ മന്ത്രി ജി. സുധാകരന്‍. വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡില്‍ നടന്നുവരുന്ന അഴിമതി ഇപ്പോഴും തുടര്‍ന്നുവരുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെതിരെ ചാടിക്കയറാതെ തിരുത്താന്‍ ബോര്‍ഡ്‌ അംഗങ്ങള്‍ ശ്രമിക്കണം. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാറുമായി ബോര്‍ഡ്‌ സഹകരിക്കുന്നില്ല.

അരവണ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഒന്നും ചെയ്യാന്‍ കഴിയില്ല. അരവണ വിതരണത്തിന്റെ മുഴുവന്‍ ചുമതലയും ദേവസ്വം ബോര്‍ഡിന്‌ മാത്രമാണ്‌. അരവണ ടിന്നിലല്ലാതെ പാത്രത്തില്‍ നല്‍കിയപ്പോള്‍ നാല്‌പത്‌ ലക്ഷം രൂപയുടെ അധിക വിറ്റുവരവാണ്‌ ഉണ്ടായത്‌- മന്ത്രി ചൂണ്ടിക്കാട്ടി.

ടിന്നില്‍ അരവണ നല്‍കണമെന്നത്‌ ആരുടേയോ സ്വാര്‍ത്ഥ താല്‍പര്യമാണ്‌. ഓരോ ടിന്നിനും രണ്ടുരൂപവീതം ദേവസ്വം ബോര്‍ഡില്‍ ആര്‍ക്കോ കമ്മീഷന്‍ ലഭിക്കുന്നുണെന്നും മന്ത്രി ആരോപിച്ചു.

മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാത്തത്ര സംവിധാനങ്ങളാണ്‌ ഇപ്പോള്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. തീര്‍ഥാടകര്‍ക്ക്‌ ശബരിമലയില്‍ മാത്രമായിരുന്നു മുമ്പ്‌ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതെങ്കില്‍, ഇപ്പോള്‍ തീര്‍ഥാടകര്‍ വരുന്ന വഴികളിലും വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്‌ട്‌. തീര്‍ഥാടകര്‍ക്കായി അഞ്ച്‌ സേവാകേന്ദ്രങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌.

ശബരിമലയിലെ പ്രശ്‌നങ്ങള്‍ രാഷ്‌ട്രീയവത്‌കരിക്കേണ്‌ട കാര്യമില്ലെന്നും മുന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ രാമന്‍ നായരുടെ വഴിയല്ല, അയ്യപ്പന്റെ വഴിയാണ്‌ ശരിയായ വഴിയെന്നും ഇനിയെങ്കിലും ദേവസ്വം ബോര്‍ഡ്‌ അംഗങ്ങള്‍ അതു മനസിലാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊല്ലം ജില്ലാ സഹകരണബാങ്ക്‌ പുനലൂര്‍ ടി.ബി ജംഗ്‌ഷനില്‍ അയ്യപ്പഭക്തര്‍ക്കായി നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനംമടുത്തു, മന്ത്രി കവിയാകുന്നു

ദേവസ്വം ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ കണ്ടുമടുത്ത മന്ത്രി സുധാകരന്‍ കവിതയെഴുതുന്നു. അയ്യപ്പഭക്തര്‍ക്കായി നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്‌ഘാടനം ചെയ്യുമ്പോഴാണ്‌ മനംമടുത്ത്‌ കവിതയെഴുതുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്‌.

ദുഷ്ടരാഷ്ട്രീയം സ്വാമി ശിക്ഷ നല്‍കേണം, ശിഷ്ട രാഷ്ട്രീയം സ്വാമി കരുണയേകേണം എന്നാണത്രേ കവിതയുടെ പേര്‌. കവിത ഉടന്‍തന്നെ എഴുതിത്തീര്‍ക്കുമെന്നും എഴുത്ത്‌ കഴിഞ്ഞാലുടന്‍ പത്രമാസികകളില്‍ പ്രസിദ്ധീകരണത്തിന്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X