Get Updates
Get notified of breaking news, exclusive insights, and must-see stories!

മേരി വിവാഹം ചെയ്തു, മേരി ക്രിസ്മസായി

Mary Christmasസാള്‍ട്‌ ലേക്‌ സിറ്റി(യുഎസ്‌): അമേരിക്കയിലെ തെരുവുകളിലെവിടെയെങ്കിലും നിന്ന്‌ ആരോടെങ്കിലും മെറി ക്രിസ്‌മസ്‌ പറയുമ്പോള്‍ ചിലപ്പോള്‍ ഒരു സ്‌ത്രീ അടുത്തുവന്ന്‌ എന്താണ്‌ എന്നെ വിളിച്ചതെന്ന്‌ ചോദിച്ചേയ്‌ക്കാനിടയുണ്ട്‌. ഇത്‌ കേട്ട്‌ അത്‌ഭുതപ്പെടേണ്ടതില്ല, ഇത്‌ ഇതാണ് മേരി ക്രിസ്മസ്.

ഒരു പക്ഷേ ഈ ഡിസംബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉരുവിടുകയും കൈമാറുകയും ചെയ്യുന്ന വാക്ക്‌ ഇതായിരിക്കും മെറി ക്രിസ്‌മസ്‌ , അക്ഷരങ്ങളില്‍ ചില മാറ്റമുണ്ടെങ്കിലും അത്‌ മേരി ക്രിസ്‌മസ്‌ എന്ന യുവതിയുടേതുകൂടിയായിരിക്കും ഈ റക്കോര്‍ഡ്‌.

ബ്രയാന്‍ ക്രിസ്‌മസിന്റെ വിവാഹം ചെയ്‌തതോടെയാണ്‌ മേരിയുടെ പേര്‌ ഇത്തരത്തിലൊരു അപൂര്‍വ്വതയായി മാറിയത്‌. ദൈവം പലപ്പോഴും വളരെ നര്‍മ്മബോധമുള്ളവനാണ്‌. അല്ലെങ്കില്‍ മേരിയെന്ന ഞാന്‍ ബ്രയാന്‍ ക്രിസ്‌മസിനെ കെട്ടാനും ലോകം മുഴുവനും അറിയാതെയാണെങ്കിലും എന്റെ പേര്‌ ഉച്ഛരിക്കപ്പെടാനും ഇടവരുമോ- മേരി ക്രിസ്‌മസ്‌ ചോദിക്കുന്നു.

അമേരിക്കയില്‍ ഇത്തരത്തില്‍ നൂറ്‌ മേരി ക്രിസ്‌മസ്‌ മാരുണ്ടത്രേ. ആന്‍സെസ്‌റ്ററി ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. എന്നാല്‍ യുഎസ്‌ സ്റ്റേറ്റായ ഉത്തയില്‍ മേരിയ്‌ക്കു മാത്രമേ പേരിനൊപ്പം ക്രിസ്‌മസ്‌ എന്നുള്ളു.

വെയില്‍സിലാണ്‌ ക്രിസ്‌മസ്‌ എന്ന വാക്കിന്റെ ഉല്‍ഭവം ക്രിസ്‌മസ്‌ ദിവസം ജനിക്കുന്ന കുട്ടികള്‍ക്കാണ്‌ പൊതുവെ ഇവിടെ ക്രിസ്‌മസ്‌ എന്ന്‌ പേരിടുന്നത്‌- മേരി പറയുന്നു.

മേരിയുടെ ഭര്‍ത്താവ്‌ ബ്രയാനിന്റെ പൂര്‍വ്വികരാരോ ജനിച്ചത്‌ ഒരു ക്രിസ്‌മസ്‌ ദിനത്തിലായിരുന്നു. ആ പേരാണ്‌ പരമ്പരാഗതമായി ബ്രയാനിന്റെ പേരിന്റെ കൂടെ വന്നത്‌. ഈ പേര്‌ അത്രക്ക്‌ സാധാരണമല്ല.

മേരിയുടെ അമ്മായിഅമ്മയുടെ പേര്‌ ജോയ്‌ ക്രിസ്‌മസ്‌ എന്നാണ്‌. പലപ്പോഴും അമ്മായി അമ്മയുടെയും മരുമകളുടെയും പേര്‌ ജനശ്രദ്ധ പിടിച്ചുപറ്റുന്നു. ഒപ്പം ഇത്തരമൊരു പേരിന്റെ ഉടമസ്ഥരായിരിക്കുന്നതില്‍ പ്രശംസകിട്ടുകയും ചെയ്യുന്നു. ചിലര്‍ക്കൊക്കെ എന്റെ പേര്‌ വല്ലാതെ ഇഷ്ടമാണ്‌. ഈ പേരുകാരണം മാത്രം പലരും എന്നെ വല്ലാതെ സ്‌നേഹിക്കുന്നു. ചിലരെ എന്റെ പേര്‌ സന്തോഷിപ്പിക്കുന്നു.

എന്നാല്‍ ബ്രയാന്‍ പറയുന്നത്‌ ഇതൊന്നുമല്ല ഓരോ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ മാത്രമല്ലേ മറ്റെല്ലാവര്‍ക്കും മെറി ക്രിസ്‌മസ്‌ ഉള്ളു, എന്നാല്‍ ഈ മേരി ക്രിസ്‌മസ്‌ എന്റെ ജീവിതത്തിലുടനീളം എന്നോടൊപ്പമുണ്ടല്ലോ എന്നാണ്‌- മേരി പറയുന്നു. തന്റെ പേര്‌ പറഞ്ഞ്‌ കഴിഞ്ഞാല്‍ ഉടന്‍തന്നെ എല്ലാ അവസരങ്ങളിലും അതിനൊരു വിശദീകരണം നല്‍കേണ്ടിവരുന്നുവെന്നും മേരി പറയുന്നു.

ഒന്‍പത്‌ മാസം മുമ്പാണ്‌ മേരിയുടെയും ബ്രയാന്‍ ക്രിസ്‌മസിന്റെയും വിവാഹം കഴിഞ്ഞത്‌. ഈ ഡിസംബറില്‍ മേരി തന്റെ വിവാഹത്തിന്‌ ശേഷമുള്ള ആദ്യ ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്‌.

2008ല്‍ ജനിക്കാനിരിക്കുന്ന തങ്ങളുടെ കുഞ്ഞിന്റെ പേരിന്‌ മുന്നിലും ക്രിസ്‌മസ്‌ എന്ന രണ്ടാം പേര്‌ ചേര്‍ക്കുമെന്നാണ്‌ മേരിയും ബ്രയാനും പറയുന്നത്‌. 2006 ഡിസംബര്‍ 25നായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നതെന്നത്‌. അത്‌ ദൈവത്തിന്റെ മറ്റൊരു തമാശയായിരിക്കുമെന്നാണ്‌ ദമ്പതികള്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+