Get Updates
Get notified of breaking news, exclusive insights, and must-see stories!

നര്‍മ്മബോധത്തില്‍ പുരുഷന്‍മാര്‍തന്നെ മുന്നില്‍

Laughing ലണ്ടന്‍: തമാശപറയാന്‍ സ്‌ത്രീകളെക്കാള്‍ മിടുക്ക്‌ പുരുഷന്മാര്‍ക്കുണ്ടെന്നത്‌ തര്‍ക്കിക്കാന്‍ പറ്റിയ ഒരു വിഷയമാണെങ്കിലും സത്യം തന്നെയല്ലേ? എന്തുകൊണ്ടാണ്‌ പുരുഷന്മാര്‍ക്കിടയില്‍ മികച്ച തമാശക്കാരുണ്ടാകുന്നതെന്ന്‌ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

പുരുഷന്മാര്‍ കൂടുതല്‍ നര്‍മ്മബോധമുള്ളവരാകുന്നത് എന്താണെന്നതിനെക്കുറിച്ച്‌ ഈയിടെ ഒരു പഠനം നടന്നു. നോര്‍ഫോക്‌ ആന്റ്‌ നോരിച്ച്‌ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ പ്രൊഫസര്‍ സാം ഷസ്റ്ററാണ്‌ ഇതിന്റെ കാരണത്തെക്കുറിച്ച്‌ അന്വേഷിച്ചത്‌.

പുരുഷന്മാരിലെ ടെസ്റ്റോസ്‌റ്ററോണ്‍(പുരുഷന്മാരിലെ ലൈംഗിക സ്വഭാവങ്ങളെ നിര്‍ണ്ണയിക്കുന്ന ഹോര്‍മോണ്‍) എന്ന ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം കൊണ്ടാണത്രേ അവര്‍ക്ക്‌ സ്‌ത്രീകളേക്കാള്‍ കൂടുതല്‍ നര്‍മ്മബോധമുണ്ടാകുന്നത്‌. ഈ ഹോര്‍മോണുണ്ടാകുന്ന ആക്രമണസ്വഭാവത്തില്‍ നിന്നാണത്രേ പുരുഷന്റെ നര്‍മ്മബോധം ഉത്ഭവിക്കുന്നത്‌.

സ്‌ത്രീകള്‍ സാധാരണയായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരും പുകഴ്‌ത്തുന്നവരുമാണ്‌ അതേസമയം പുരുഷന്മാര്‍ കൂടുതല്‍ കളിയാക്കാനും എന്തെങ്കിലും കാര്യങ്ങളില്‍ നിന്നും തമാശകളുണ്ടാക്കാനുമാണ്‌ ശ്രമിക്കുക. ഏറ്റവും കൂടുതലായി ടെസ്‌റ്റോസ്‌റ്റെറോണ്‍ പ്രവര്‍ത്തിക്കുന്നത്‌ യുവാക്കളിലാണ്‌ അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ നര്‍മ്മബോധമുള്ളതും ഇവര്‍ക്കുതന്നെ- സാം പറയുന്നു.

സ്‌ത്രീകളിലും തമാശപറയുന്നതും നല്ല നര്‍മ്മബോധമുള്ളവരുമുണ്ടെങ്കിലും പുരുഷന്മാര്‍ ഇവരുടെ എണ്ണത്തെ കവച്ചുവയ്‌ക്കുന്നു. പുരുഷന്മാര്‍ എപ്പോഴും ആരെയെങ്കിലുമൊക്കെ കളിയാക്കുകയും എല്ലാകാര്യങ്ങളിലും തമാശ കണ്ടെത്തുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്നു.

തന്റെ പഠനത്തിനായി നാനൂറ്‌ ആളുകളുടെ പ്രതികരണമാണ്‌ സാം ഉപയോഗിച്ചത്‌. ഇതില്‍ പുരുഷന്മാരില്‍ ഒട്ടുമിക്കപേരും തമാശ പറയുകയും എന്തെങ്കിലുമൊക്കെ രസകരമായ കാര്യങ്ങള്‍ കാണിക്കുകയും ചെയ്‌തു. എന്നാല്‍ സ്‌ത്രീകളില്‍ വളരെ കുറച്ചുപേര്‍മാത്രമാണ്‌ ഇത്തരത്തില്‍ പെരുമാറിയത്‌.

പുരുഷനിലെ ആക്രമണ സ്വഭാവം മിക്കപ്പോഴും തമാശരൂപത്തിലാണ്‌ പുറത്തുവരുന്നത്‌. അല്ലെങ്കില്‍ പുരുഷന്റെ ആക്രമണസ്വഭാവം തമാശകൊണ്ട്‌ പൊതിഞ്ഞ്‌ സൂക്ഷിയ്‌ക്കപ്പെട്ടിരിക്കുകയാണെന്നും പറയാം- തന്റെ പഠനഫലങ്ങളെ ഉദ്ധരിച്ചുകൊണ്ട്‌ പുരുഷന്റെ നര്‍മ്മബോധത്തെക്കുറിച്ച്‌ സാം പറയുന്നതിങ്ങനെയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+