കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകള്‍ കേരളത്തില്‍ ചുവടുറപ്പിയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

naxal affected places in india ചെന്നൈ: നേപ്പാളില്‍ നിന്നുമാരംഭിച്ച്‌ ആന്ധ്രാപ്രദേശ്‌ വരെ നീളുന്ന ചുവന്ന ഇടനാഴിയുടെ വ്യാപ്‌തി വര്‍ദ്ധിപ്പിക്കാന്‍ മാവോയിസ്‌റ്റുകള്‍ ഒരുങ്ങുന്നു.

കഴിഞ്ഞ ദിവസം തേനിയില്‍ നിന്നു പിടിയിലായ മാവോവാദികളുടെ ലക്ഷ്യം കേരളത്തിലും തമിഴ്‌നാട്ടിലും സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ പറഞ്ഞു.

ഇതിനായി ഇവര്‍ ഇവിടെ ആയുധ പരിശീലനവും നടത്തിയിരുന്നതായി പോലീസ്‌ ചൂണ്ടിക്കാട്ടുന്നു. പോലീസിന്‌ പെട്ടെന്ന്‌ എത്തിപെടാന്‍ കഴിയാത്ത തേനിയിലെ വരസനാട്‌ മലയിടുക്കുകളിലായിരുന്നു നക്‌സലൈറ്റുകള്‍ പരിശീലനം നടത്തിയിരുന്നത്‌.

ആന്ധ്രാപ്രദേശ്‌, ഛത്തീസ്‌ഗണ്ഡ്‌, ബീഹാര്‍, മധ്യപ്രദേശ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച ശേഷമാണ്‌ നക്സലൈറ്റുകള്‍ കേരളവും തമിഴ്‌നാടും ലക്ഷ്യമാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌.

കേരളത്തില്‍ തൃശൂര്‍, വയനാട്‌, പാലക്കാട്‌, എന്നീ ജില്ലകളിലെ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ മാവോയിസ്‌റ്റുകള്‍ പ്രവര്‍ത്തനം നടത്തുന്നത്‌.

അടുത്തിടെ അങ്കമാലിയില്‍ നിന്നും പിടിയിലായ മാവോയിസ്‌റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്‌ഢി തങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

ആന്ധ്രാ പൊലീസ്‌ തലയ്‌ക്ക്‌ വിലയിട്ട മല്ലരാജയുടെ ലക്ഷ്യം കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളില്‍ അതൃപ്‌തിയുള്ള യുവാക്കളെ കണ്ടു പിടിച്ച്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കാല്‍ തന്നെയായിരുന്നു. ചെറിയ സംഘങ്ങളായി തിരിഞ്ഞ്‌ ആദിവാസി ഊരുകളില്‍ ഇവര്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

പൊലീസിന്‌ പെട്ടെന്ന്‌ ഇത്തരം പ്രദേശങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്തത്‌ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നു. നക്‌സല്‍ പ്രവര്‍ത്തനം നേരിടാന്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്‌ പ്രത്യേക ദൗത്യ സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ അത്തരം നീക്കങ്ങളൊന്നും നടന്നിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X