പെണ്‍വാണിഭം: നടി സജ്നയും അമ്മയും അറസ്റ്റില്‍
കൊച്ചി: സിനിമ നടി സജ്‌നയെയും നാലു പേരെയും പെണ്‍വാണിഭം നടത്തിയതിന് അറസ്റ്റു ചെയ്‌തു. ഇതോടെ സിനിമ നടികള്‍ കണ്ണികളായുള്ള പെണ്‍വാണിഭ സംഘങ്ങള്‍ അറസ്റ്റിലാകുന്നത് തുടര്‍ക്കഥയാകുകയാണ്.
സിനിമ, സീരിയല്‍, ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സജ്‌നയെന്ന അറിയപ്പെടുന്ന ജസ്‌ന, ഇവരുടെ അമ്മ റൈഹാനാല്‍ (40), ഹരിപ്പാട് വിയപുരം വെള്ളംകുളങ്ങര പാലത്തുംകാട് വീട്ടില്‍ ലളിത് (28), കളമശേരി സ്വദേശിയായ ജോസ് (51) എന്നിവരാണ് അറസ്‌റ്റിലായത്.
ഇന്റര്‍നെറ്റിലെ പരസ്യം കണ്ട് ഇടപാടുകാരെന്ന വ്യാജേന ബന്ധപ്പെട്ട് എറണാകുളം എം.ജി റോഡിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് സിറ്റി ഷാഡോ പോലീസ് ഇവരെ കുടുക്കിയത്.
ഇന്റര്‍നെറ്റിലൂടെ മൊബൈല്‍ നമ്പറുകള്‍ നല്‌കിയായിരുന്നു സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. വനിതാ എസ്‌കോര്‍ട്ടുകളെ ഏര്‍പ്പാടാക്കി നല്‌കാമെന്ന് പറഞ്ഞാണ് മൊബൈല്‍ നമ്പറുകള്‍ നല്‌കുക.ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പെണ്‍കുട്ടികളെ സംഘം എത്തിച്ചു കൊടുക്കും.
ഒരോ ഇടപാടിനും ഇവര്‍ 20,000 രൂപ വരെ ഈടാക്കിയിരുന്നു. നമ്പറുകള്‍ ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവരെ പിടികൂടാന്‍ വിഷമമാണ്.
മുംബൈ, ബാംഗ്‌ളൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മുമ്പ് പെണ്‍വാണിഭം നടത്തിയിരുന്നത്. അടുത്ത കാലത്താണ് ഇവര്‍ കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.
സംഘത്തിന്റെ കൈയ്യില്‍ നിന്നും 20,000 ത്തോളം രൂപയും ഗര്‍ഭനിരോധന ഉറകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടികളെ ഇടപാടുകാരുടെ അടുത്തെത്തിക്കാന്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അടുത്ത കാലത്തായി കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി സിനിമാ നടികളെ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തനം വിപുലമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച സിനിമ നടി രേഷ്‌മയടക്കമുള്ള സംഘത്തെ അറസ്‌റ്റു ചെയ്‌തിരുന്നു.












Click it and Unblock the Notifications