Get Updates
Get notified of breaking news, exclusive insights, and must-see stories!

തെങ്ങ് കയറ്റം പഠിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ സ്കൂള്‍

coconut climberതിരുവനന്തപുരം: കേരം തിങ്ങും കേരള നാട്ടില്‍ കേരത്തില്‍ കയറാനാളില്ല.കേരളത്തിന്റെ പരമ്പരാഗത കൃഷികളിലൊന്നായ തെങ്ങ്‌ കൃഷി ഇപ്പോള്‍ നേരിടുന്ന ഒരു പ്രതിസന്ധി തെങ്ങു കയറ്റ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാനില്ലയെന്നതാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ 16 കോടി തെങ്ങുകളുണ്ടെന്നാണ്‌ കണക്ക്‌. മിക്കവാറും വീടുകളില്‍ തെങ്ങുകളുണ്ട്‌. പക്ഷേ കേരളത്തിലെ ഓരോ ഗ്രാമത്തിലും പലപ്പോഴും ഒരു തെങ്ങു കയറ്റ തൊഴിലാളി പോലുമില്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.ഇതു മൂലം യഥാസമയത്ത്‌ വിളവെടുക്കാന്‍ കര്‍ഷകര്‍ക്ക്‌ സാധിയ്‌ക്കുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ തെങ്ങു കയറ്റം പഠിപ്പിയ്‌ക്കാന്‍ സ്‌കൂളുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നത്‌.

സര്‍ക്കാര്‍ ഈ സ്ഥിതിയെ ഗൗരവമായാണ്‌ കാണുന്നതെന്ന്‌ കൃഷി വകുപ്പ്‌ ഡയക്ടര്‍ കെ.കെ ഗംഗാധരന്‍ പറയുന്നു. പുതിയ തെങ്ങു കയറ്റ തൊഴിലാളികള്‍ ഉണ്ടാവേണ്ടത്‌ കേര കര്‍ഷകരുടെ നിലനില്‌പിന്‌ അത്യവശ്യമാണ്‌. തെങ്ങു കയറുന്നതിന്‌ യന്ത്രവത്‌കരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ പല ശ്രമങ്ങളും ലക്ഷ്യം കണ്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ മറ്റ്‌ ജോലികള്‍ക്കെന്ന പോലെ തെങ്ങ്‌ കയറാനും കേരളീയര്‍ ആശ്രയിക്കുന്നത്‌ അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയാണ്‌. ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും ഒട്ടേറെ തെങ്ങുകയറ്റ തൊഴിലാളികള്‍ കേരളത്തിലെത്തുന്നുണ്ട്‌.

കേരളത്തിലുണ്ടായ സാമൂഹിക മാറ്റങ്ങളാണ്‌ പരമ്പരാഗത കൃഷിയുടെ സ്ഥിതി ഇങ്ങനെയാകാന്‍ കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂപരിഷ്‌കരണവും സാര്‍വത്രിക വിദ്യാഭ്യാസവും ഗള്‍ഫ്‌ പണവുമൊക്കെ ഇവിടുത്തെ ജനത്തെ പരമ്പരാഗത കൃഷികളില്‍ നിന്നും അകറ്റാന്‍ കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+