Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്‌ആര്‍ഒ: സമവായത്തിന് ശ്രമം

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒയുടെ പദ്ധതിക്കായുള്ള ഭൂമി ഇടപാട് സംബന്ധിച്ച വിവാദങ്ങളില്‍ നിന്ന് തലയൂരാനായി ഐഎസ്ആര്‍ഒ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു. തെന്നൂരിലെ നൂറ്‌ ഏക്കറിനു പകരം പൊന്മുടിയുടെ താഴ്‌വാരത്ത്‌ മറ്റേതെങ്കിലും ഭൂമി നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.

ഐഎസ്‌ആര്‍ഒയുടെ പുതിയ നിര്‍ദേശത്തെ കുറിച്ച് മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍, റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍, നിയമമന്ത്രി എം. വിജയകുമാര്‍, ചീഫ്‌ സെക്രട്ടറി പി.ജെ. തോമസ്‌ എന്നിവര്‍ തിങ്കളാഴ്ച ചര്‍ച്ചചെയ്യും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും ഐഎസ്‌ആര്‍ഒ പ്രതിനിധികളും ചര്‍ച്ചയ്ക്കായി എത്തിയേക്കും.

വിതുര ജഴ്സി ഫാം, മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ചെറ്റച്ചല്‍ ഫാം എന്നിവിടങ്ങളിലെ ഭൂമി ഐഎസ്ആര്‍ഒയ്ക്കു നല്‍കാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. തെന്നൂരില്‍ ഐഎസ്‌ആര്‍ഒ വേണ്ടെന്നുപറഞ്ഞ നൂറ്‌ ഏക്കര്‍ ഭൂമി ദേശീയ നാനോ ഇന്‍സ്റ്റിറ്റ്യൂട്ടിനു കൈമാറാന്‍ സര്‍ക്കാര്‍ ആലോചിച്ചുതുടങ്ങിയിട്ടുണ്ട്.

വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഐഎസ്ആര്‍ഒ അധികൃതര്‍ക്ക് ദില്ലിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+