മെട്രോ വൈകിയത് കോടികളുടെ നഷ്ടമുണ്ടാക്കും : ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മെട്രോ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ നടപടികളെടുക്കാത്തതു മൂലം വന്‍ നഷ്ടം സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച് 2010 ഓടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിരുന്നു.
എന്നാല്‍ ഈ നടപടികള്‍ ഇടത് സര്‍ക്കാര്‍ മരവിപ്പിച്ചതു മൂലം ആദ്യം മുതല്‍ക്ക് എല്ലാ നടപടികളും തുടങ്ങേണ്ടി വരും. ഇത് കോടികളുടെ നഷ്ടത്തിനും പദ്ധതി ആരംഭിയ്‌ക്കുന്നതിനുള്ള കാലതാമസത്തിനും ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
2004ലാണ് യുഡിഎഫ് സര്‍ക്കാര്‍ മെട്രോ പദ്ധതിയ്‌ക്കായി തുടക്കമിട്ടത്. യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പദ്ധതി ആരംഭിയ്‌ക്കാമായിരുന്നു.
അന്ന് 1966 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയ്‌ക്ക് ഇനി കുറഞ്ഞത് 2500 കോടി രൂപയെങ്കിലും വേണ്ടി വരും.
തിരുവനന്തപുരം നഗരത്തില്‍ മോട്രോ പദ്ധതിയ്‌ക്ക് ദില്ലി മെട്രോ കോര്‍പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. കോര്‍പറേഷന്‍ ഇടതു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇപ്പോഴത്തെ സര്‍ക്കാര്‍ ഇതു മറിച്ചു നോക്കിയിട്ടു പോലുമില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications