ഐഎസ്ആര്‍ഒയ്ക്ക് വിവാദഭൂമി നല്‍കില്ല
തിരുവനന്തപുരം: വിവാദത്തില്‍ പെട്ടതോ നിയമപ്രശ്നം ഉള്ളതോ ആയ ഒരു ഭൂമിയും ഐഎസ്‌ആര്‍ഒക്ക് നല്‍കേണ്ടെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി അറിയുന്നു.
ചര്‍ച്ച വൈകുന്നേരവും തുടരുമെന്ന് മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായും വനം, നിയമ മന്ത്രിമാരുമായി ആശയം വിനിമയം നടത്തിയതായും അദ്ദേഹം അറിയിച്ചു.
വിതുരയിലെ ജഴ്സി ഫാമിലെ ഭൂമി ഐഎസ്ആര്‍ഒക്ക് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനായി നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്.












Click it and Unblock the Notifications