ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു
ആലപ്പുഴ: ആര്‍എസ്‌എസ് കാര്യവാഹകനും അഷറഫ് വധക്കേസിലെ പ്രധാന പ്രതിയുമായിരുന്ന തഴവ മണപ്പള്ളി വീട്ടില്‍ വിനോദ് (25) വെട്ടേറ്റു മരിച്ചു.
ഞായറാഴ്‌ച ഫുട്‌ബോള്‍ കളി കഴിഞ്ഞ് വരുന്നതിനിടെ നാലംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അഷ്‌റഫിനെ വധിച്ചതിന്റെ പ്രതികാരമായാണ് ഈ കൊല നടത്തിയതെന്ന് പോലീസ് കരുതുന്നു. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിനോദും സംഘവും തമ്മില്‍ ആദ്യം വാക് തര്‍ക്കവും പിടിവലിയും നടന്നിരുന്നു.
ഇതേ തുടര്‍ന്ന് രക്ഷപ്പെടാനായി ഓടിയ വിനോദിനെ പിന്നാലെയെത്തിയ സംഘം ഒരു വീടിന്റെ കാര്‍ പോര്‍ച്ചിന് മുന്നില്‍ വെച്ച് വെട്ടി വീഴ്‌ത്തുകയായിരുന്നു. പത്തോളം വെട്ടുകള്‍ വിനോദിന്റെ ശരീരത്തില്‍ ഏറ്റിട്ടുണ്ട്.
അക്രമം നടത്താനുപയോഗിച്ച ആയുധങ്ങള്‍ കൊണ്ടു വന്ന സഞ്ചിയും അക്രമികളുടെ ചെരിപ്പും പൊലീസ് സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തു. ചെങ്കിലാത്ത് വാസുദേവന്റൈയും കുമാരിയുടെയും മകനാണ് വിനോദ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിനോദിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എസ്‌എസ് മാവേലിക്കര താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications