വില്‍ക്കുന്നത് സുന്ദരികളെങ്കില്‍ വില്പന കൂടും
വാഷിംഗ് ടണ്‍: ഒരു സാധനം വാങ്ങാനെത്തുമ്പോള്‍ വില്പന നടത്തുന്നത് എതിര്‍ലിംഗത്തില്‍പ്പെട്ട ആകര്‍ഷണീയതയുള്ള വ്യക്തിയാണോ, എങ്കില്‍ സാധനം വാങ്ങാനുള്ള പ്രവണത കൂടും.
വില്പന നടത്തുന്നത് സുന്ദരികളായ പെണ്‍കുട്ടികളും വാങ്ങാനെത്തുന്നത് പുരുഷന്മാരുമാണെങ്കില്‍ വില്പന കൂടുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. പ്രത്യേകിച്ചും തുണിത്തരങ്ങളുടെ കാര്യത്തിലാണ് ഈ മനശാസ്ത്രം കൂടുതലായി പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് ആല്‍ബര്‍ട്ടയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എതിര്‍ലിംഗത്തില്‍ പെട്ട ആകര്‍ഷണീയ വ്യക്തിത്വമുള്ള ഒരാള്‍ സ്പര്‍ശിക്കുകയോ ധരിക്കുകയോ ചെയ്ത തുണിത്തരങ്ങള്‍ വാങ്ങാനുള്ള പ്രവണത കൂടുമെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍. അത്തരമൊരാള്‍ ധരിച്ച വസ്ത്രം കഴുകണമെന്ന യാതൊരു നിര്‍ബന്ധവുമില്ലാതെ കൂടുതല്‍ തുക നല്‍കി അത് വാങ്ങാനും ആളുകള്‍ തയ്യാറാവും.
സ്ത്രീകള്‍ക്കു പുരുഷന്‍മാര്‍ക്കും ഒരു പോലെ ധരിക്കാവുന്ന ഷര്‍ട്ട് വാങ്ങാനായി സ്ത്രീകളെയും പുരുഷന്‍മാരെയും ഷോപ്പിലേക്ക് അയച്ചാണ് ഉപഭോക്താവിന്റെ മനശാസ്ത്രം കണ്ടെത്തിയത്. ഒരു ഷര്‍ട്ടിന്റെ ചിത്രം ചൂണ്ടിക്കാട്ടി അത് ആവശ്യപ്പെടുമ്പോള്‍ അത് ട്രയല്‍ റൂമില്‍ മറ്റൊരാള്‍ ധരിച്ചുനോക്കുകയാണെന്ന് വില്പനക്കാരന്‍ പറയുന്നു. ഉപഭോക്താവ് നോക്കുമ്പോള്‍ ട്രയല്‍ റൂമില്‍ നിന്നിറങ്ങിവരുന്നത് എതിര്‍ലിംഗത്തില്‍ പെട്ട ആകര്‍ഷണീയതയുള്ളയാളാണ്. ആ ഷര്‍ട്ട് കൂടുതല്‍ പണം നല്‍കിയാണെങ്കിലും ഉപഭോക്താവ് വാങ്ങുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications