Get Updates
Get notified of breaking news, exclusive insights, and must-see stories!

മറാത്തി നടനെതിരെ മാനഭംഗശ്രമത്തിന്‌ കേസ്‌

Ramesh Bhatkarദില്ലി: പ്രമുഖ മറാത്തി ചലച്ചിത്രനടന്‍ രമേശ്‌ ഭട്കര്‍ക്കെതിരെ മാനഭംഗശ്രമത്തിന്‌ കേസ്‌. മറാത്തി ചലച്ചിത്ര ലോകത്ത്‌ അവസരം നല്‍കുമെന്ന്‌ വാഗ്‌ദാനം നല്‍കി പതിനേഴുകാരിയ്‌ക്കെതിരെയാണ്‌ ഭട്കര്‍ മാനഭംഗശ്രമം നടത്തിയത്‌.

മുംബൈ തീവണ്ടി സ്‌ഫോടന കേസുകള്‍ കേള്‍ക്കുന്ന ട്രയല്‍ ജഡ്‌ജി മൃദുല ഭട്കറുടെ ഭര്‍ത്താവാണ്‌ രമേശ്‌ ഭട്കര്‍. ഓഗസ്‌റ്റിലാണത്രേ ഭട്കര്‍ പെണ്‍കുട്ടിയെ അനാശാസ്യ പ്രവര്‍ത്തനത്തിന്‌ നിര്‍ബ്ബന്ധിച്ചത്‌. ഇതുകൂടാതെ ഇയാളുടെ ആഗ്രഹത്തിന്‌ വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തിരുന്നുവത്രേ. പെണ്‍കുട്ടി ശബ്ദംവെച്ചതിനെത്തുടര്‍ന്ന്‌ ഇയാള്‍ മാനഭംഗശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പരാതിയെത്തുടര്‍ന്ന്‌ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക്‌ വിധേയയാക്കുന്നുണ്ട്‌. മറാത്തി ചലച്ചിത്ര നിര്‍മ്മാതാവ്‌ രവി നായിഡുവും കുട്ടിയെ പീഡിപ്പിച്ചതായി കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്‌. ഇയാളാണ്‌ കേസിലെ മുഖ്യ പ്രതി.

പൂനെ പൊലീസ്‌ സ്റ്റേഷനില്‍ ചൊവ്വാഴ്‌ച വൈകീട്ടാണ്‌ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്‌. പത്താംക്ലാസ്‌ തോറ്റതിനെത്തുടര്‍ന്ന്‌ അമ്മാവനും അമ്മായിയും കൂടിയാണത്രേ പെണ്‍കുട്ടിയെ നായിഡുവിന്റെ വസതിയില്‍ എത്തിച്ചത്‌. സിനിമാരംഗത്ത്‌ പെണ്‍കുട്ടിയ്‌ക്ക്‌ നല്ല ഭാവിയുണ്ടാക്കിനല്‍കാമെന്ന്‌ നായ്‌ഡു ഇവര്‍ക്ക്‌ വാക്കുനല്‍കിയിരുന്നുവത്രേ.

മറാത്തി ഫിലിം ഫെഡറേഷനും ഈ പ്രശ്‌നത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതൊരു കള്ളക്കഥയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം കഥ കെട്ടിച്ചമച്ചതാണെന്നുമാണ്‌ രമേശ്‌ ആരോപിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+