പ്രധാനമന്ത്രിയാകുമെന്ന് മായാവതി
ദില്ലി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം പിടിക്കാമെന്നും പ്രധാനമന്ത്രിയാകാമെന്നും ബിഎസ്‌പി അധ്യക്ഷയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിക്കു പ്രതീക്ഷ.
ഹോങ്കോംഗില്‍ നിന്നുള്ള സിഎഫ്‌ഒ ഏഷ്യ മാഗസിനു നല്‌കിയ അഭിമുഖത്തിലാണ് തന്റെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയാണ് ഇനി ഇന്ത്യ ഭരിക്കുകയെന്ന് മായാവതി അവകാശപ്പെട്ടത്. ബിഎസ്‌പിയ്‌ക്ക് അനുകൂലമായാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തമാക്കിയ മായാവതി ഉത്തര്‍പ്രദേശില്‍ തനിയ്‌ക്ക് ഇനിയും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്‌്.
രാജ്യത്തെ വ്യത്യസ്‌ത രാഷ്‌ട്രീയ കാലാവസ്ഥകളില്‍ ഒരു പോലെ വിജയിക്കുന്ന തന്ത്രങ്ങള്‍ ബിഎസ.പി രൂപപ്പെടുത്തിക്കൊണ്‌ടിരിക്കുകയാണ്. രാഷ്‌ട്രീയമായി സജീവമായ പ്രാദേശിക ഗ്രൂപ്പുകളുമായി ഞങ്ങള്‍ ബന്ധം പുലര്‍ത്തിവരുന്നു. പൊതുതെരഞ്ഞെടുപ്പാകുമ്പോഴേക്കും വിജയസമവാക്യം കണെ്‌ടത്തും- മായാവതി പറയുന്നു.
ദളിതരുടെയും സവര്‍ണരുടെയും താത്‌പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഇരുവരുടെയും ആവശ്യങ്ങളില്‍ കരുതുന്നത്ര വ്യത്യാസങ്ങളൊന്നുമില്ലെന്നായിരുന്നു മായാവതിയുടെ മറുപടി.
തങ്ങളുടെ താത്‌പര്യങ്ങള്‍ നിലനില്‍ക്കുന്നതു ദളിതരുടെ ഉന്നമനത്തിലൂടെയാണ് സവര്‍ണര്‍ക്ക് ബോധ്യമുണ്ട് രാഷ്‌ട്രീയത്തില്‍ സവര്‍ണരെ മാനിക്കാന്‍ ദളിതര്‍ തയാറുമാണ്. യുപിഎയും എന്‍ഡിഎയും ദളിതരും സവര്‍ണരും തമ്മിലുള്ള വിടവു വര്‍ധിപ്പിക്കാനാണു ശ്രമിക്കുന്നത്. ഞങ്ങള്‍ ഇരുകൂട്ടരെയും ഒരുമിപ്പിക്കാനും- മായാവതി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications