കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കില്ല: ബുദ്ധദേവ്‌

  • By Staff
Google Oneindia Malayalam News

buddadeb bhattacharjeeനന്ദിഗ്രാം: ബലപ്രയോഗത്തിലൂടെ കെമിക്കല്‍ ഫാക്ടറിയ്‌ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ ഇടതു മുന്നണി സര്‍ക്കാരിന്‌ ഉദ്ദേശ്യമില്ലെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ പ്രഖ്യാപിച്ചു.

നന്ദിഗ്രാമില്‍ സംഘടിപ്പിച്ച റാലിയിലാണ്‌ ബുദ്ധദേവ്‌ ഈ പ്രഖ്യാപനം നടത്തിയത്‌. നന്ദിഗ്രാമിലെ കലാപത്തിനു ശേഷം ആദ്യമായാണ്‌ ബുദ്ധദേവ്‌ ഇവിടം സന്ദര്‍ശിക്കുന്നത്‌.

നന്ദിഗ്രാമിന്‍െ വികസനത്തിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന്‌ റാലിയെ അഭിസംബോധന ചെയ്‌തു ണ്ട് ബുദ്ധദേവ് അറിയിച്ചു. മാര്‍ച്ച്‌ 14ന്‌ നടന്ന വെടിവെയ്‌പ്‌ ശരിയല്ലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബുദ്ധദേവിന്റെ സന്ദര്‍ശത്തിനോടനുബന്ധിച്ച്‌ നന്ദിഗ്രാം സംഭവങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കായി നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ സിപിഎം പ്രവര്‍ത്തകരും ഭൂമി ഉച്ചാട്‌ പ്രതിരോധ സമിതി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

തുടര്‍ന്നുണ്ടായ പോലീസ്‌ വെടിവെയ്‌പില്‍ 14 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌തു. ഇതേടെ ബംഗാളിലെ ബുദ്ധദേവ്‌ സര്‍ക്കാരിന്റെ പ്രതിഛായ മോശമായിരുന്നു.

ബുദ്ധദേവിന്റെ സന്ദര്‍ശനത്തോടെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കുന്നത്‌ കൂടാതെ നന്ദിഗ്രാമിലെ സംഘര്‍ഷവും കുറയുമെന്നാണ്‌ സിപിഎം കരുതുന്നത്‌. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന ഒരു പാര്‍ട്ടി യോഗത്തില്‍ നന്ദിഗ്രം സംഭവത്തെക്കുറിച്ച്‌ ബുദ്ധദേവ്‌ പരാമര്‍ശിച്ചിരുന്നു.

പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച്‌ ഗ്രാമീണരെ മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം നന്ദിഗ്രാമിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ബുദ്ധേദേവ്‌ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X