നരേന്ദ്രമോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. സ്‌പീക്കര്‍ നവല്‍ കിഷോര്‍ ശര്‍മ്മയാണ് മോഡിക്ക് സത്യവാചകം
ചൊല്ലിക്കൊടുത്തത്.
ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 1.50ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിത്തില്‍ നടന്ന ചടങ്ങില്‍ പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തു. 75,000 പേര്‍ക്ക് ചടങ്ങുകള്‍ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നെങ്കിലും അതില്‍ക്കൂടുതല്‍ ആളുകള്‍ ചടങ്ങിനെത്തിയിരുന്നു.
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, രാജ്‌നാഥ് സിംങ്, അരുണ്‍ ജെയ്‌റ്റ്‌ലി, വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ദിച്ചു. ചത്തീസ്‌ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ബീഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എന്‍ഡിഎ നേതാക്കളും ചടങ്ങിനെത്തിയിരുന്നു.
ഇത് മൂന്നാം തവണയാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2001ല്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിനോട് രാജിക്കത്ത് ആവശ്യപ്പെട്ട ബിജെപി നേതൃത്വം മോഡിയെയാണ് ആ സ്ഥാനത്തേയ്‌ക്ക് നിശ്ചയിച്ചത്.
പിന്നീട് ഗുജറാത്ത് കലാപത്തിന് ശേഷം 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ രണ്ടാതവണയും മോഡി മുഖ്യമന്ത്രിയാവുകയായിരുന്നു.












Click it and Unblock the Notifications