Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപരിവര്‍ത്തനം: ഒറീസയില്‍ പള്ളികള്‍ക്കുനേരെ ആക്രമണം

ഭുവനേശ്വര്‍: ആദിവാസി വിഭാഗക്കാരെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ ഒറീസയില്‍ വിഎച്ച്‌പി പ്രവര്‍ത്തകര്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടു.

ചിലയിടങ്ങളില്‍ അക്രമം നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന്‌ സംസ്ഥാന സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പലയിടത്തായി നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

ക്രിസ്‌മസ്‌ തലേന്ന്‌ കണ്ഡമല് ജില്ലയില്‍ വിഎച്ച്‌പി പ്രഖ്യാപിച്ച ബന്ദിനിടയിലാണ്‌ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്‌. കര്‍ഫ്യൂ പ്രഖ്യാപിച്ച നാല്‌ ജില്ലകളില്‍ അര്‍ദ്ധസൈനികവിഭാഗത്തെയും പൊലീസ്‌ സേനയെയും വിന്യസിച്ചിട്ടുണ്ട്‌.

ഒരു മന്ത്രിയുടെ വസതിയ്‌ക്കും ആറ്‌ പള്ളികള്‍ക്കുംനേരെയാണ്‌ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയത്‌. ചിലപള്ളികള്‍ക്ക്‌ തീവെച്ചിട്ടുണ്ട്‌.

ക്രിസ്‌മസിനോടടുപ്പിച്ച്‌ ആദിവാസികളെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യിയ്‌ക്കുകയും അവര്‍ ക്രിസ്‌മസ്‌ ആഘോഷിക്കുകയും ചെയ്‌ത പള്ളികള്‍ക്കുനേരെയാണ്‌ പ്രധാനമായും ആക്രമണമുണ്ടായിരിക്കുന്നത്‌. ക്രിസ്‌ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ മതംമാറ്റുന്നതില്‍ പ്രതിഷേധിച്ചാണ്‌ തിങ്കളാഴ്‌ച വിഎച്ച്‌പി ബന്ദിനാഹ്വാനം നല്‍കിയിരുന്നത്‌.

1999ല്‍ ആസ്‌ത്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ട്‌ പുത്രന്മാരെയും തീയിട്ടുകൊന്ന സംഭവം മുതല്‍ തുടര്‍ച്ചയായി പലവട്ടം മതംമാറ്റലിനെതിരായ ഇത്തരം അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒറീസ സാക്ഷിയാവുകയാണ്‌. സ്ഥിതിഗതികള്‍ ഇപ്പോള്‍ പൊലീസിന്‍റെ നിയന്ത്രണത്തിലാണെന്ന് ഒറീസ ഡിജിപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+