Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ. ജയകുമാര്‍; ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍

തിരുവനന്തപുരം: ശബരിമല സ്‌പെഷ്യല്‍ ഓഫീസറായി കാര്‍ഷികോത്‌പാദന കമ്മീഷണറും ജലവിഭവവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ. ജയകുമാറിനെ നിയമിച്ചു.

സന്നിധാനത്ത്‌ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഭക്തജനങ്ങല്‍ക്ക്‌ മതിയായ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ്‌ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചത്‌.

ജയകുമാര്‍ ഉടന്‍തന്നെ പുതിയ ചുമതലയേല്‍ക്കും. ശബരിമല പ്രശ്‌നം ചര്‍ച്ചചെയ്യാനായി ഡിസംബര്‍ 17ന്‌ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ്‌ ഒരു മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കണെന്ന തീരുമാനമുണ്ടായത്‌.

മുഖ്യമന്ത്രിയെക്കണ്ട സംസാരിച്ച പ്രതിപക്ഷ നേതാക്കളും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണെന്ന്‌ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+