Get Updates
Get notified of breaking news, exclusive insights, and must-see stories!

റാസ ബോധരഹിതനായി; പൊലീസ്‌ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു

പട്‌ന: മരണം സംഭവിച്ചുവെന്ന്‌ തെറ്റിദ്ധരിച്ച്‌ അബോധാവസ്ഥയിലായ ആളിനെ പൊലീസ്‌ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്‌റ്റ്‌മോര്‍ട്ടം ടേബിളില്‍വച്ച്‌ ജീവനുണ്ടെന്ന്‌ മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ഇയാളെ അത്യാഹിത വിഭാഗത്തിലേയ്‌ക്ക്‌ മാറ്റി.

ഉത്തര്‍പ്രദേശ്‌ സര്‍ക്കാറിലെ പൊതുമരാമത്ത്‌ വകുപ്പില്‍ റോഡ്‌ റോളര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുള്‍ റാസയെയാണ്‌ പൊലീസ്‌ ജീവനോടെ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചത്‌.

ചൊവ്വാഴ്‌ച കാലത്ത്‌ ചജ്ജുബാഗിലാണ്‌ സംഭവം നടന്നത്‌. അബ്ദുള്‍ റാസമരിച്ചുവെന്നും പട്‌ന മെഡിക്കല്‍ കോളജില്‍നിന്നും പോസ്‌്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ഇയാളുടെ മൃതദേഹം വിട്ടുകിട്ടുമെന്നും പൊലീസ്‌ റാസയുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്‌ ബന്ധുവായ ഹമീദ്‌ ഇംതിയാസ്‌ പൊലീസ്‌ സ്റ്റേഷനിലെത്തി വിവരം തിരക്കി. റാസയുടെ ശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചിരുക്കുകയാണെന്നാണ്‌ പൊലീസ്‌ വിവരം നല്‍കിയത്‌.

ഉടന്‍ തന്നെ ഹമീദ്‌ ആശുപത്രിയിലെത്തി മോര്‍ച്ചറി അധികൃതരോട്‌ അന്വേഷിച്ചു. അപ്പോഴാണ്‌ റാസ ബോധരഹിതനാവുകമാത്രമേ ചെയ്‌തിട്ടുള്ളുവെന്നും ഇയാളെ അത്യാഹിത വിഭാഗത്തിലേയ്‌ക്ക്‌ മാറ്റിയിരിക്കുകയാണെന്നും വിവരം ലഭിച്ചത്‌.

ഇതിനിടെ മരണവിവരമറിഞ്ഞ വീട്ടുകാര്‍ ബന്ധുക്കളെയെല്ലാം വിളിച്ച്‌ റാസയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കെത്താന്‍ അറിയിച്ചുകഴിഞ്ഞിരുന്നു. തിങ്കളാഴ്‌ച ബാങ്കില്‍ നിന്നും പണമെടുക്കാന്‍ പോയപ്പോള്‍ മുതല്‍ റാസയെ കാണാനില്ലായിരുന്നുവത്രേ.

പിന്നീട്‌ ചജ്‌ബാഗില്‍ നിന്നാണ്‌ ഇയാളെ ബോധരഹിതനായ നിലയില്‍ പൊലീസ്‌ കണ്ടെത്തുന്നത്‌. ബോധരഹിതനായി കണ്ട ഇയാള്‍ മരിച്ചതുതന്നെയാണോയെന്ന്‌ വേണ്ടവിധം പരിശോധന നടത്തി ഉറപ്പിക്കാതെയാണ്‌ പൊലീസ്‌ ശരീരം പോസ്‌റ്റ്‌ മോര്‍ട്ടത്തിനയച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+