Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭ സൈറ്റില്‍ മലയാളികളും

ചെന്നൈ: തെലുങ്ക്‌ സഹനടിയുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘത്തില്‍ മലയാളി യുവതികളും ഉള്‍പ്പെട്ടിരുന്നതായി സൂചന.

തെലുങ്ക്‌ സഹനടിയായ ശൈലജ കഴിഞ്ഞ ദിവസമാണ്‌ ചെന്നൈ സെന്‍ട്രല്‍ റയില്‍വേസ്റ്റേഷനില്‍ നിന്നും അറസ്റ്റിലായത്‌. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട 11 മലയാളി യുവതികളെക്കുറിച്ച്‌ പൊലീസിന്‌ വിവരം ലഭിച്ചത്‌.

മുപ്പതുകാരിയായ ശൈലജ ഹൈദരാബാദ്‌ സ്വദേശിയാണ്‌. സ്വന്തമായി ഒരു വെബ്‌സൈറ്റ്‌ തന്നെയുണ്ടാക്കിയാണ്‌ ഇവര്‍ ഇടപാടുകാരെയുണ്ടാക്കുന്നത്‌.

ഈ സൈറ്റില്‍ നിന്നും നൂറ്‌ യുവതികളെക്കുറിച്ചുള്ള വിവരങ്ങല്‍ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവരില്‍ ആന്ധ്ര, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങലില്‍ നിന്നുള്ളവരുണ്ട്‌. ഇതേ സൈറ്റില്‍ നിന്നാണ്‌ മലയാളികളായ യുവതികളെക്കുറിച്ചും വിവരം ലഭിച്ചത്‌.

വെബ്‌സൈറ്റ്‌ വഴി പെണ്‍വാണിഭം നടക്കുന്നുവെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന്‌ ആന്റി വൈസ്‌ സ്‌ക്വാഡ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശ്രമത്തിലാണ്‌ ശൈലജ പിടിയിലായത്‌.

ഐടി കമ്പനി ജീവനക്കാരനെന്ന്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ പൊലീസ്‌ ഇവരെ ചെന്നൈയില്‍ വിളിച്ചുവരുത്തുകയായിരുന്നു. സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയ ഉടന്‍തന്നെ ഇവരെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

പെണ്‍വാണിഭം വഴി മാസം രണ്ടുലക്ഷം രൂപവരെയാണ്‌ ശൈലജ സമ്പാദിക്കുന്നത്‌. ഫോണ്‍വഴിയാണ്‌ ഇടപാടുകള്‍ ഉറപ്പിക്കുന്നത്‌. സംഘത്തില്‍പ്പെട്ട യുവതികളിലേറെപ്പേരും വിവാഹിതരാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+