കിരണ്‍ ബേദിയ്‌ക്കു വിരമിക്കാന്‍ അനുമതി
ദില്ലി: ഇന്ത്യയുടെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദിയുടെ സ്വയംവിരമിക്കല്‍ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
പൊലീസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ബ്യൂറോ ഡയറക്ടര്‍ ജനറലായി ജോലിചെയ്യവേ നവംബര്‍ 15നാണ് ബേദി സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയത്.
അക്കാദമിക് മേഖലയിലും സാമൂഹ്യ സേവനത്തിലും സജീവമാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മാഗ്‌സെസെ അവാര്‍ഡ് ജേതാവുകൂടിയായ ബേദി വിരമിക്കലിന് കാരണമായി സര്‍ക്കാറിനെ അറിയിച്ചത്.
എന്നാല്‍ സീനിയോരിറ്റി മറികടന്ന് ദില്ലി പൊലീസ് കമ്മീഷണറായി വൈ.എസ് ദഡ് വാളിനെ നിയമിച്ചതാണ് ബേദിയെ രാജിക്കു പ്രേരിപ്പിച്ചതെന്നാണ് സൂചന. ദെഡ് വാള്‍ ഇവരേക്കാള്‍ രണ്ടുവര്‍ഷം ജൂനിയറാണ്. 1972 ബാച്ചിലെ ഐപിഎസ് ഓഫീസറായ ബേദി പഞ്ചാബിലെ അമത് സര്‍ സ്വദേശിയാണ്.
കിരണ്‍ ബേദിയുടെ സേവനം ദേശീയ പൊലീസ് മിഷന് പ്രയോജനപ്പെടുത്താന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നുവെങ്കിലും ഇനി സര്‍ക്കാര്‍ സേവനമില്ലെന്നുള്ള നിലപാടിലാണ് ബേദി. സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയശേഷം ബേദി ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയായിരുന്നു.


Click it and Unblock the Notifications