കരുണാകരന് സോണിയയുടെ ക്ഷണം
തിരുവനന്തപുരം: കെ.കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കരുണാകരനെ ചര്‍ച്ചകള്‍ക്കായി ദില്ലിയിലേയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്.
ശനിയാഴ്‌ച ദില്ലിയ്‌ക്ക് പുറപ്പെടുന്ന കരുണാകരന് ഞായറാഴ്‌ച സോണിയയുമായി കൂടിക്കാഴ്‌ച നടത്തും. കരുണാകരന് പാര്‍ട്ടിയില്‍ എന്ത് സ്ഥാനം നല്‍കുമെന്ന് പിന്നീട് ചര്‍ച്ച ചെയ്‌തു തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള മൊഹ്‌സിന് കിദ്വായ് അറിയിച്ചു.
അതേസമയം കരുണാകരനെ പാര്‍ട്ടി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കാനാണ് തീരുമാനമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയത് തെറ്റായിരുന്നുവെന്ന് കരുണാകരന്‍ സമ്മതിച്ച ദിവസം തന്നെ തിരിച്ചുപോകാനുള്ള സാധ്യതഏതാണ്ട് ഉറപ്പായിരുന്നു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ലീഡറുടെ തിരിച്ചുവരവിനെ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അദ്ദേഹത്തെ അനുകൂലിക്കുകയായിരുന്നു.
പ്രത്യേകിച്ച് പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായില്ലെങ്കിലും കരുണാകരനെപ്പോലൊരു മുതിര്‍ന്ന നേതാവിന്റെ സാന്നിധ്യം പാര്‍ട്ടിയ്‌ക്കു തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന വിശ്വാസമാണ് ഹൈക്കമാന്റിനുള്ളത്.












Click it and Unblock the Notifications