കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സര സമ്മാനമായി ലോഡ്‌ഷെഡിംഗ്‌

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: മലയാളികള്‍ക്കുള്ള പുതുവത്സര സമ്മാനമായി ജനുവരി ഒന്നു മുതല്‍ 15 വരെ സംസ്‌ഥാനത്ത്‌ അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ്‌ ഏര്‍പ്പെടുത്താന്‍ സര്‍ക്കര്‍ തീരുമാനിച്ചു.

6.30 മുതല്‍ 10.00മണി വരെയുള്ള സമയത്താണ്‌ ലോഡ്‌ ഷെഡിംഗ്‌ ഉണ്ടാകുകയെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. നേര്യമംഗലം പവര്‍ സ്റ്റേഷന്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതു മൂലമാണ്‌ ലോഡ്‌ ഷെഡിംഗ്‌ ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനാലാണ്‌ ലോഡ്‌ഷെഡിംഗ്‌ ഏര്‍പ്പെടുത്തേണ്ടി വന്നത്‌. ഇത്‌ പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടും. സംസ്ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലും അടുത്ത പ്രദേശങ്ങളെയും ലോഡ്‌ഷെഡിംഗില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ സംസ്ഥാനത്ത്‌ പെയ്‌ത കാലവര്‍ഷത്തില്‍ ഡാമുകള്‍ നിറഞ്ഞു കവിഞ്ഞിട്ടും ലോഡ്‌ഷെഡിംഗ്‌ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധമുയര്‍ന്നേയ്ക്കാനിടയുണ്ട്.

ഇതിനിടെ വൈദ്യുതി ഉത്‌പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തതു മൂലം കെഎസ്‌ബിഇയ്‌ക്ക്‌ വന്‍നഷ്ടമുണ്ടായെന്ന്‌ വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്‌. 260 കോടി രൂപയുടെ നഷ്ടമാണ്‌ കെഎസ്‌ഇബി ഇക്കൊല്ലം പ്രതിക്ഷിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X