Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ മന്ത്രി

G.Sudhakaranതിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

ഗുരുതരമായ വീഴ്‌ചവരുത്തിയ ദേവസ്വം കമ്മീഷണര്‍ക്കെതിരെയും നടപടിയുണ്ടാകും. ദുര്‍ബലമായ ടിന്നുകല്‍ വിതരണം ചെയ്‌തുവെന്ന ആരോപണത്തിന്‌ ഇടവരുത്തിയ സിഡ്‌കോയിലെ ഉദ്യോഗസ്ഥരെക്കുറിച്ച്‌ അടിയന്തരമായി അന്വേഷണം നടത്തും. ഇതിനായി ആഭ്യന്തര-വ്യവസായ മന്ത്രിമാര്‍ക്ക്‌ അറിയിപ്പ്‌ നല്‍കും.

ശബരിമലയുടെ പ്രാധാന്യം കണക്കിലെടുക്കാതെ സര്‍ക്കാറിന്റെയും സിഡ്‌കോയുടെയും സല്‍പേരിന്‌ കോട്ടം തട്ടിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരും- മന്ത്രി മുന്നറിയിപ്പുനല്‍കി.

ഭക്തര്‍ക്ക്‌ ആവശ്യത്തിന്‌ അരവണ നല്‍കുന്ന കാര്യം ഓഫീസര്‍ പരിഗണിക്കുന്നുണ്ട്‌. 50 ലക്ഷത്തോളം രൂപയുടെ അരവണ ഇതുവരെ പാത്രങ്ങളിലൂടെ വിറ്റഴിച്ചു. ജനുവരി ഒന്നുമുതല്‍ മൂന്നുകേന്ദ്രങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വം വക സൗജന്യം ഭക്ഷണം നല്‍കുന്ന പരിപാടി ആരംഭിക്കും- മന്ത്രി അറിയിച്ചു.

അഴിമതിയെത്തുടര്‍ന്ന്‌ ചുമതലകളില്‍ നിന്നും ഒഴിവാക്കിയ ചില ദേവസ്വം ബോര്‍ഡ്‌ ഉദ്യോഗസ്ഥന്മാര്‍ കുറുക്കുവഴികളിലൂടെ വീണ്ടും പമ്പയിലും സന്നിധാനത്തും എത്തിയിട്ടുണ്ടെങ്കില്‍ അവരുടെ പേരില്‍ പൊലീസ്‌ നടപടിയെടുക്കേണ്ടതാണ്‌.

ശബരിമലയില്‍ ചീഫ്‌ കോ-ഓര്‍ഡിനേറ്ററായി നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറുടെ സേവനം ഫലപ്രദമാണ്‌. അദ്ദേഹത്തിന്‌ വേണ്ട എല്ലാ സഹകരണങ്ങളും നല്‍കണമെന്ന്‌ മന്ത്രി ഉദ്യോഗസ്ഥരോടും ബോര്‍ഡിനോടും ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+