Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവാലയങ്ങളുടെ പേരില്‍ സമരത്തിനിറങ്ങുന്നത്‌ കുറ്റകരമാണെന്ന് മന്ത്രി

ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടികള്‍ ദേവാലയങ്ങളുടെ പേരില്‍ സമരത്തിനിറങ്ങുന്നത്‌ കുറ്റകരമാണെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍. അരവണ പ്രശ്നത്തെച്ചൊല്ലി ഹിന്ദുവികാരം മുതലെടുക്കാന്‍ രാഷ്ട്രീപാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടിയും ബിജെപി അധ്യക്ഷന്‍ പി.കെ കൃഷ്ണദാസും ഹിന്ദുവികാരം മുതലെടുക്കാ‍നാണ് ശ്രമിക്കുന്നത്.

ഭക്തിയുടെ എന്തെങ്കിലും അംശമുള്ള ആരെങ്കിലും ശബരിമലയിലേക്ക് ജാഥ നടത്തുമോ. പി.കെ. കൃഷ്ണദാസ് ഭക്തിയില്ലാത്ത ഒരു നേതാവാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്- മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്രയും ഭക്തിയില്ലാത്ത ഒരു നേതാവ് കേരളത്തിലുണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് ഭക്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ല. ജനങ്ങളോടാണ് ഞങ്ങളുടെ ഭക്തി.

ജനങ്ങള്‍ക്ക് ആരോടെല്ലാം ഭക്തിയുണ്ടോ അത് ഞങ്ങളും അംഗീകരിക്കും. അരവണ പ്രശ്നത്തില്‍ സിഡ്കോയ്ക്കും പങ്കുണ്ട്. വീഴ്ച്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.

ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളെ നിയമിച്ചതിന്‍റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. മകരവിളക്കുകാലത്ത്‌ ഒരാള്‍ക്ക്‌ പത്ത് ടിന്‍ അരവണ വീതം നല്‍കും - അദ്ദേഹം ഉറപ്പുനല്‍കി.

താന്‍ ശനിയാഴ്ച ശബരിമല സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഞായറാഴ്ച്ച ശബരിമലയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+