കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി ആര്‍ക്കുവേണ്ടിയാണ്‌ സംസാരിക്കുന്നതെന്ന്‌ വി.എസ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അരിയുടെ ഒരുശതമാനം നികുതി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെടുന്ന പ്രതപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി ആരുടെ ഏജന്റാണെന്ന്‌ തനിക്കറിയില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തുകൊണ്ടാണ്‌ നികുതി വെട്ടിക്കുറയ്‌ക്കാതിരുന്നതെന്നും വി.എസ്‌ ചോദിച്ചു.

കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിക്കാനോ പ്രസ്‌താവനയിറക്കാനോ ഉള്ള നട്ടെല്ലും തന്റേടവും ഉമ്മന്‍ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും കാണിച്ചില്ല. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നികുതി പിന്‍വലിച്ചിട്ടില്ല.
കച്ചവടക്കാരും നികുതി കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ല. ഈ തക്കം നോക്കി പ്രതി പക്ഷനേതാവ്‌ ഈ ആവശ്യം ഉന്നയിച്ചത്‌ എന്തിനാണെന്ന്‌ മനസിലാകുന്നില്ല.

കേന്ദ്രം കൈക്കൊണ്ട നടപടിയാണ്‌ ഇവിടെ അരിവിലവര്‍ധനയ്‌ക്ക്‌ കാരണമായത്‌. അതുകൊണ്ടാണ് വില വര്‍ധനവിനെതിരായ പ്രതിപക്ഷ സമരം ആത്മവഞ്ചനയാണെന്ന്‌ ഞാന്‍ അഭിപ്രായപ്പെട്ടത്‌- അദ്ദേഹം പറഞ്ഞു.

അരി കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും 20രൂപയാണ്‌ വില. കേരളത്തില്‍ 14രൂപയ്‌ക്ക്‌ പുഴുക്കലരിയും 13.50രൂപയ്‌ക്ക്‌ പച്ചരിയും നല്‍കുന്നുണ്‌ട്‌. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക്‌ ഒന്‍പത്‌ രൂപയ്‌ക്കും പാവപ്പെട്ടവര്‍ക്ക്‌ മൂന്നുരൂപയ്‌ക്കും അരി നല്‍കുന്നുണെ്‌ടന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X