Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേനസീര്‍ വധം: അല്‍ ഖായ്‌ദ ഉത്തരവാദിത്തം ഏറ്റെടുത്തു

Benazir Bhuttoഇസ്ലമാബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ അല്‍ ഖായ്‌ദ ഏറ്റെടുത്തു.

പാകിസ്‌താനിലെ തങ്ങളുടെ പ്രവര്‍ത്തനത്തിന്‌ ഭീഷണിയാണ്‌ ബേനസീറെന്നും അതിനാലാണ്‌ കൊലപ്പെടുത്തിയതെന്നുമാണ്‌ അല്‍- ഖായ്‌ദ വ്യക്തമാക്കിയത്‌.

കൂടാതെ അല്‍ ഖായ്‌ദയ്‌ക്കെതിരെ ബേനസീര്‍ നടത്തിയ നീക്കങ്ങള്‍ക്കുള്ള പ്രതികാരം കൂടിയാണ്‌ കൊലയെന്നും സംഘടനയുടെ അഫ്‌ഖാനിസ്ഥാന്‍ കമാന്റര്‍ മുസ്‌തഫ അബു അല്‍ യാസിദ്‌ വ്യക്തമാക്കി.ഇറ്റാലിയന്‍ ന്യൂസ്‌ ഏജന്‍സിയായ എകെഐയോടാണ്‌ യാസിദ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം അല്‍ ഖായ്‌ദ ഏറ്റെടുത്തിട്ടുണ്ടെങ്കിലും പല പ്രമുഖരും സംശയത്തിന്റെ നിഴലിലാണ്‌. ഇതില്‍ പാക്‌ പ്രസിഡന്റ്‌ പര്‍വേശ്‌ മുഷറഫും ഉള്‍പ്പെടുന്നു. ബേനസീറിന്റെ മരണവാര്‍ത്തയറിഞ്ഞ്‌ ആശുപത്രിവളപ്പിലെ കാറുകള്‍ തകര്‍ത്ത ആള്‍ക്കൂട്ടം കൊലയാളി മുഷറഫ്‌ എന്ന്‌ ആക്രോശിച്ചുകൊണ്ടാണ്‌ പ്രതിഷേധിച്ചത്‌.

തന്നെ വധിക്കാന്‍ ഉന്നതരായ മൂന്നുപേര്‍ ഗൂഡാലോചന നടത്തുന്നതായി ബേനസീര്‍ പാകിസ്ഥാനിലേയ്‌ക്കു മടങ്ങുന്നതിന്‌ രണ്ടു ദിവസം മുമ്പ്‌ പ്രസിഡന്റ്‌ പര്‍വേശ്‌ മുഷറഫിന്‌ അയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു.

സിന്ധ്‌ മുഖ്യമന്ത്രി അര്‍ഹബ്‌ ഗുലാം റഹിം, പഞ്ചാബ്‌ മുഖ്യമന്ത്രി ചൗധരി പര്‍വേസ്‌ ഇലാഹി, ഇന്റലിജന്റ്‌ വിഭാഗം തലവന്‍ വിരമിച്ച ജനറല്‍ ഇജാസ്‌ ഷാ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്ന ബേനസീറിന്റെ ആരോപണം.

ഇപ്പോള്‍ അധികാരം കയ്യാളുന്ന മൂന്നു പ്രമുഖരും മുന്‍ സൈനിക ഏകാധിപതി സിയാ ഉള്‍ ഹഖിന്റെ അനുയായികളാണെന്നും തിനിക്കെതിരെ നീക്കം നടത്തുമെന്ന്‌ അറിയാമായിരുന്നുവെന്നും ഒക്ടോബറില്‍ രാജ്യത്ത്‌ മടങ്ങിയെത്തിയതിനുശേഷം ബേനസീര്‍ പറഞ്ഞിരുന്നു.

ചാവേര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ പ്രസിഡന്റ്‌ പര്‍വേശ്‌ മുഷറഫ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായും നാട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ ബേനസീര്‍ വെളിപ്പെടുത്തിയിരുന്നതായും നാട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ ബേനസീര്‍ വെളിപ്പെടുത്തിയിരുന്നു.

തന്നെ വധിക്കാന്‍ തീവ്രവാദി സംഘങ്ങള്‍ നാലു ചാവേറുകളെ നിയോഗിച്ചിട്ടുണ്ടെന്നും നാട്ടിലേയ്‌ക്കുള്ള മടക്കം നീട്ടിവെയ്‌ക്കണമെന്നും മുഷറഫും പ്രധാനമന്ത്രി ഷൗക്കത്ത്‌ അസീസും ആവശ്യപ്പെട്ടെന്നായിരുന്നു ബേനസീര്‍ പറഞ്ഞത്‌. ഈ ആവശ്യം നിരാകരിച്ചുകൊണ്ടാണ്‌ ബേനസീര്‍ പാകിസ്ഥാനില്‍ മടങ്ങിയെത്തിയത്‌.

എട്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിന്‌ ശേഷം മടങ്ങിയെത്തുന്ന ബേനസീറിനെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന്‌ അല്‍ ഖായ്‌ദ ബന്ധമുള്ള പാക്ക്‌ താലിബാന്‍ നേതാവ്‌ ബെയ്‌ത്തുള്ള മെഹ്‌സൂദ്‌ ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു മാതൃരാജ്യത്തേയ്‌ക്കു മടങ്ങുന്ന തനിക്ക്‌ അവിടെ താലിബാന്‍ ഭീകരരെക്കാള്‍ ഭീഷണിയാവുക സര്‍ക്കാറിനുള്ളിലെ തീവ്രവാദികളായിരിക്കുമെന്ന്‌ ബേനസീര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+