Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ ബ്ലോഗര്‍മാരുടെ എണ്ണം പെരുകുന്നു

ബീജിംഗ്: ചൈനയില്‍ ബ്ലോഗര്‍മാരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്‌. ചൈനയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന നാലുപേരില്‍ ഒരാള്‍ക്ക്‌ എന്ന നിലയില്‍ സ്വന്തമായി ബ്ലോഗുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവാക്കളായ ഓഫീസ്‌ ജോലിക്കാരും വിദ്യാര്‍ത്ഥികളുമാണത്രേ ബ്ലോഗിംഗില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ചീന ഇന്റര്‍നെറ്റ്‌ നെറ്റ്‌ വര്‍ക്ക്‌ ഇന്റഫര്‍മേഷന്‍ സെന്റര്‍(സിഎന്‍എന്‍ഐസി) 1,862 ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ നടത്തിയ സര്‍വ്വേയിലാണ്‌ ബ്ലോഗര്‍മാരുടെ എണ്ണം പെരുകുന്നതായി കണ്ടെത്തിയത്‌.

സിഎന്‍എന്‍ഐസിയുടെ കണക്ക്‌ പ്രകാരം 47,000,000.00 ചൈനക്കാര്‍ ബ്ലോഗിംഗില്‍ തല്‍പരരാണ്‌. ബോഗുകളുള്ളവരുടെ എണ്ണം ഇത്രയൊക്കെയുണ്ടെങ്കിലും സ്ഥിരമായി ബ്ലോഗില്‍ എന്തെങ്കിലും ആര്‍ടിക്കിളുകളും മറ്റും നല്‍കി അത്‌ പുതുക്കുന്നവര്‍ 36ശതമാനം പേര്‍ മാത്രമാണ്‌.

സ്ഥിരമായി ബ്ലോഗില്‍ എഴുതുന്നവരുടെ നിരക്ക്‌ കുറവാണെന്നതുകൊണ്ടുതന്നെ മിക്ക ബ്ലോഗുകളും തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നവയാണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ സജീവ ബ്ലോഗര്‍മാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ബ്ലോഗര്‍മാരില്‍ ഏറിയകൂറും വിദ്യാര്‍ത്ഥികളാണ്‌. ഇവരില്‍ മുപ്പതുശതമാനത്തോളം പേരും പ്രതിമാസം 500 യാനില്‍ കുറവുമാത്രം വരുമാനമുള്ളവരോ അല്ലെങ്കില്‍ തീരെ വരുമാനമില്ലാത്തവരോ ആണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+