Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിക്കാത്തവര്‍ക്ക്‌ ചോക്ലേറ്റും മെഴുകുതിരിയും

ലഖ്‌നൊ: ചോക്ലേറ്റ്‌ നല്‍കിയ മദ്യപരെ മദ്യം കുടിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പറ്റുമോ ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ലെങ്കിലും ചോക്ലേറ്റ്‌ കൊടുത്ത്‌ മദ്യപരുടെ മനംമാറ്റാനുള്ള ശ്രമത്തിലാണ്‌ ഉത്തര്‍ പ്രദേശ്‌ പൊലീസ്‌.

പുതുവത്സരപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മദ്യപാനവും മദ്യപിച്ച്‌ വാഹനമോടിക്കുകവഴിയുണ്ടാകുന്ന റോഡപകടങ്ങളും കുറയ്‌ക്കാന്‍ വേണ്ടിയാണ്‌ പൊലീസ്‌ ചോക്ലേറ്റ്‌ വിതരണം ചെയ്യുന്നത്‌.

ഡിസംബര്‍ 31ന്‌ ഒട്ടും മദ്യപിക്കാതെ വാഹനമോടിക്കുന്നവരെ കണ്ടാല്‍ പൊലിസ്‌ ചോക്ലേറ്റും ഒരു മെഴുകുതിരിയും നല്‍കി അഭിനന്ദിയ്‌ക്കും. അതല്ല ചോക്ലേറ്റും മെഴുകുതിരിയുമൊന്നും വേണ്ടെന്ന്‌ വച്ച്‌ മദ്യപിച്ച്‌ വാഹനമോടിക്കാനാണ്‌ പദ്ധതിയെങ്കില്‍ അത്തരക്കാര്‍ പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നത്‌ ജയിലിലായിരിക്കുമെന്നും പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

31ന്‌ വൈകീട്ട്‌ ആറുമണിയോടെയാണ്‌ മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കായി പൊലീസ്‌ പരിശോധന നടത്തുക. അര്‍ദ്ധരാത്രിവരെ പൊലീസ്‌ റോഡില്‍ത്തന്നെ കാണുകയും ചെയ്യും.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉത്തര്‍പ്രദേശിലുണ്ടാകുന്ന റോഡപകടങ്ങളില്‍ ഭൂരിഭാഗവും മദ്യപിച്ച്‌ വാഹനമോടിക്കുന്നതിനെത്തുടര്‍ന്നാണ്‌ സംഭവിക്കുന്നതെന്ന്‌ ഇവിടത്തെ അപകടക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാരണത്താലാണ്‌ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കാനും നിയമങ്ങള്‍ കര്‍ശനമാക്കാനും പൊലീസ്‌ തീരുമാനിച്ചത്‌.

മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെ പുതുവര്‍ഷത്തിന്‌്‌ ആളുകള്‍ കൂടുതലെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ്‌ മദ്യപര്‍ക്കായി വലവിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+