ആറു വര്‍ഷം നീണ്ട കേസില്‍ പ്രതികള്‍ക്ക് 100 രൂപ പിഴ
ദില്ലി: ആറു വര്‍ഷത്തോളം വിചാരണ നീണ്ടുപോയ കേസിലെ പ്രതികള്‍ക്ക് ശിക്ഷയായി കോടതി നൂറു രൂപ പിഴ വിധിച്ചു.
മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് സഞ്‌ജയ് ബന്‍സാലാണ് ക്രിമിനല്‍ കേസില്‍ അകപ്പെട്ട ക്രിഷന്‍ പ്രതാപ്, ഓം പ്രകാശ് എന്നിവരോട് ആറുവര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ നൂറുരൂപ വീതം പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചത്.
കോടതി പരിസരത്തുവച്ച് തമ്മിലടിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ആറുവര്‍ഷം മുമ്പ കേസെടുത്തത്. 2001 സെപ്‌റ്റംബര്‍ മുതല്‍ ആറുവര്‍ഷത്തോളം മുടങ്ങാതെ കോടതിയില്‍ ഹാജരാകുന്ന പ്രതികള്‍ ഇതിനകം തന്നെ വേണ്ടത്ര ശിക്ഷ അനുഭവിച്ചുകഴിഞ്ഞെന്നും നിരീക്ഷിച്ചുകൊണ്ടാണ് നൂറുരൂപ വീതം പിഴയടച്ചാല്‍ മതിയെന്ന് കോടതി വിധിച്ചത്.
പരസ്‌പരം ചീത്ത വിളിച്ചുകൊണ്ട് ആറുവര്‍ഷം മുമ്പ് ഇരുവരും കോടതി പരിസരത്തുവച്ച് തമ്മിലടിച്ചത് പൊതുജനസമാധാനത്തെ ശല്യപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നുവെന്ന് കോടതി പറഞ്ഞു. 2001 സെപ്‌റ്റംബര്‍ 10ന് മറ്റൊരു ക്രിമിനല്‍ കേസിന്റെ വിചാരണയ്‌ക്കെത്തിയപ്പോഴായിരുന്നുവത്രേ ഇരുവരുടെയും സംഘട്ടനം.
കോടതിയ്‌ക്കു പുറത്തെത്തിയ ഉടനെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പരസ്‌പരം മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും ഇതിനെത്തുടര്‍ന്ന് ഇരുവരെയും അറസ്റ്റുചെയ്യാന്‍ പൊലീസ് നിര്‍ബ്ബന്ധിതരാവുകയായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.












Click it and Unblock the Notifications