ഐഎസ്‌ആര്‍ഒയ്‌ക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ല: വിജയകുമാര്‍
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒയ്‌ക്ക് വലിയമലയില്‍ നല്‍കാനുള്ള ഭൂമി ഏതെന്ന് കണ്ടെത്തിയിട്ടില്ലെന്ന് നിയമമന്ത്രി എം. വിജയകുമാര്‍ അറിയിച്ചു.
വലിയമലയില്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും- മന്ത്രി പറഞ്ഞു.
വലിയമലയിലെ ഭൂമി സംബന്ധിച്ച് സര്‍ക്കാറും ഐഎസ്‌ആര്‍ഒയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. നിലവിലെ ഭൂമിയെപ്പറ്റി ഐഎസ്‌ആര്‍ഒ അതൃപ്‌തിയൊന്നും അറിയിച്ചിട്ടില്ല.
വലിയ മലയില്‍ ബഹിരാകാശ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാമ്പസും അനുബന്ധ ഓഫീസുകളും . പൊന്‍മുടിയിലെ അപ്പര്‍ സാനിറ്റോറിയത്തില്‍ ബഹിരാകാശ നിരീക്ഷണ കേന്ദ്രവുമാണ് സ്ഥാപിക്കുകയെന്നാണ് ഐഎസ്‌ആര്‍ഒ അറിയിച്ചിരിക്കുന്നത്- അദ്ദേഹം അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications