ബേനസീര്‍ വധം: അല്‍ക്വയ്‌ദ നിഷേധിച്ചു
ഇസ്ലാമാബാദ്: ബേനസീര്‍ വധത്തില്‍ അല്‍ ക്വയ്‌ദയ്‌ക്കു പങ്കില്ലെന്ന് പാകിസ്‌താനിലെ അല്‍ക്വയ്‌ദ നേതാവ് ബയത്തുള്ള മെഹ്‌സൂദ് അറിയിച്ചു. പാകിസ്‌താനില്‍ അല്‍ ക്വയ്‌ദയുമായി ബന്ധപ്പെട്ട് സൈന്യം തിരയുന്ന പ്രമുഖരില്‍ ഒരാളാണ് ബയത്തുള്ള മെഹ്‌സൂദ്.
ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന തങ്ങള്‍ പ്രത്യേക ആചാര രീതികളുണ്ടെന്നും തങ്ങള്‍ സ്‌ത്രീകളെ അക്രമിക്കാറില്ലെന്നും മഹ്‌സൂദിന്റെ വക്താവായ മൗലവി ഒമാര്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്നും ടെലിഫോണില്‍ അറിയിച്ചു.
നേരത്തെ പാകിസ്‌തന്‍ സര്‍ക്കാര്‍ ബേനസീറിന്റെ മരണത്തിനു പിന്നില്‍ അല്‍ ക്വയ്‌ദയാണെന്ന് ആരോപിച്ചിരുന്നു. ഇന്റിലിജന്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം മെഹ്‌സൂദ് ആണ് ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ വക്താവായ ജാവേദ് ഇക്‌ബാല്‍ ചീമ പറഞ്ഞിരുന്നത്.
പക്ഷേ ഭൂട്ടോയുടെ പീപ്പിള്‍സ് പാര്‍ട്ടി ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു. കൂടാതെ പ്രസിഡന്റ് മുഷറഫാണ് ഭൂട്ടോയുടെ കൊലയ്‌ക്കു പിന്നിലെന്നും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ ക്കണ്ടാണ് മുഷറഫ് ഇതു ചെയ്‌തതെന്ന് പിപിപി വക്താക്കള്‍ ആരോപിച്ചിട്ടുണ്ട്.
ഭൂട്ടോയുടെ മരണത്തിനു പിന്നാലെ പാകിസ്താനില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍ ഇതു വരെ 31 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications