രത്തന്‍ ടാറ്റ വിരമിയ്‌ക്കുന്നു
ലണ്ടന്‍: ടാറ്റ ഗ്രൂപ്പിന്റെ തലവനായ രത്തന്‍ ടാറ്റ സജീവ ബിസിനസ് ജീവിതത്തില്‍ നിന്ന് വിരമിയ്‌ക്കാന്‍ ഒരുങ്ങുന്നു.
ടാറ്റ കന്പനി പുറത്തിറക്കുന്ന ഒരു ലക്ഷം രൂപയുടെ കാര്‍ വിപണിയിലെത്തുന്നതോടെ രത്തന്‍ ടാറ്റ വിരമിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
സാധാരണക്കാരന്റെ കാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വാഹനം രത്തന്‍ ടാറ്റയുടെ അശ്രാന്ത പരിശ്രമഫലമായാണ് വിപണിയിലിറങ്ങുന്നത്.
മൂന്ന് ലക്ഷം കോടി രൂപയുടെ വിപണി മുല്യമുള്ള ടാറ്റ മോട്ടോഴ്‌സ് ജനുവരി 10ന് ദില്ലിയില്‍ നടക്കുന്ന ഓട്ടോ ഷോയിലാണ് പുതിയ കാര്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.
ഒരു ലക്ഷം രൂപയ്‌ക്ക് സുരക്ഷ, പരിസ്ഥിത സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിയ്‌ക്കുന്ന കാര്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് വിപണിയിലെ എതിരാളികള്‍ക്ക് ഇപ്പോഴും സംശയം നിലനിലക്കുന്നുണ്ട്.
എന്നാല്‍ തങ്ങള്‍ പുറത്തിറക്കുന്ന പുതിയ വാഹനം ഒരു മോട്ടോര്‍ സൈക്കിളില്‍ നിന്നുണ്ടാകുന്ന അന്തരീഷ മലീനികരണം പോലുമുണ്ടാക്കില്ലെന്ന് രത്തന്‍ ടാറ്റ അവകാശപ്പെടുന്നു.
ചെറുകിട കാറുകളും ഇരു ചക്രവാഹനങ്ങളും തമ്മില്‍ ഇപ്പോഴുള്ള അന്തരം പുതിയ കാര്‍ വരുന്നതോടെ തീരുമെന്നാണ് ഡിസംബര്‍ 28ന് എഴുപതാം ജന്മദിനം ആഘോഷിച്ച രത്തന്‍ കരുതുന്നത്.












Click it and Unblock the Notifications