Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധിയില്ല, ആഘോഷമില്ല, പ്രധാനമന്ത്രിയ്‌ക്ക്‌ തിരക്കുമാത്രം

Manmohan Singhദില്ലി: രാജ്യത്തെ ഏതൊരു സര്‍ക്കാറുദ്യോഗസ്ഥനും ഓരോ വര്‍ഷവും 52 അവധി ദിവസങ്ങളെങ്കിലും കിട്ടാറുണ്ട്‌. അധികമാരും ഈ അവധി ദിവസങ്ങളിലും ഓഫീസ്‌ ഫയലുകളുമായി കെട്ടിമറിയാന്‍ ആഗ്രഹിക്കാറുമില്ല.

എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു ഉദ്യോഗത്തില്‍ കയറിയിട്ട്‌ ഇതേവരെ അവധിയെടുക്കാത്ത ഒരു വ്യക്തി നമുക്കുണ്ട്‌. അത്‌ മറ്റാരുമല്ല പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ നമ്മുടെ മന്‍മോഹന്‍ സിംഗ്‌ തന്നെ. 2004 മെയ്‌ 22ന്‌ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഒരു ദിവസം പോലും അവധിയെടുക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അറിയുമ്പോള്‍ അതിശയം തോന്നുന്നില്ലേ.

പക്ഷേ കാര്യം സത്യമാണ്‌. ഇതിനിടെ ഒരു അവധി ദിവസം പോലും അദ്ദേഹം സ്വന്തം കുടുംബത്തിനൊപ്പം ആഘോഷിച്ചിട്ടില്ല. ഒട്ടേറെ സാധ്യതകളുണ്ടായിരുന്നിട്ടും ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍പ്പോലും വ്യക്തിപരമായി സന്ദര്‍ശനം നടത്തിയിട്ടില്ല. വിദേശരാജ്യങ്ങളിലേയ്‌ക്കുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങളില്‍ ഒരു മിനിറ്റുപോലും വെറുതെ കളയാതെ കര്‍മ്മനിരതനാകുന്ന ഏക പ്രധാനമന്ത്രി ഒരു പക്ഷേ നമ്മുടെ സിംഗ്‌ മാത്രമായിരിക്കും.

മറ്റെല്ലാ ദിവസങ്ങളും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനായി മാറ്റിവെയ്‌ക്കുമ്പോള്‍ പൊതു അവധി ദിവസങ്ങളില്‍ അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നു. അത്തരം ദിവസങ്ങളില്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയെത്തുന്നവര്‍ക്ക്‌ അദ്ദേഹത്തെ നേരിട്ടു കാണാം.

സിംഗിന്‌ മുമ്പേ ഈ സ്ഥാനത്തിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയ്‌ക്ക്‌ ഡിസംബറിലെ അവസാന ആഴ്‌ച പൂര്‍ണ്ണ വിശ്രമത്തിനുള്ളതായിരുന്നു. എന്നാല്‍ എഴുപത്തിയഞ്ചുകാരനായ മന്‍മേഹന്‍ ഈ അവധിപോലും എടുക്കാതെ ജോലിയില്‍ മുഴുകുന്നു. അദ്ദേഹം ഇന്നേവരെ ഒരു അവധിയെടുത്ത്‌ കണ്ടിട്ടില്ല. അദ്ദേഹം വിശ്രമവും വിനോദവും കണ്ടെത്തുന്നത്‌ ജോലി ചെയ്യുന്നതിനാലാണെന്നു തോന്നുന്നു- അദ്ദേഹത്തിന്റെ ഒരു സഹായി പറയുന്നു.

'വര്‍ക്‌ഹോളിക്‌' മന്‍മോഹന്‍

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പുതുവല്‍ത്സര ദിനത്തില്‍ അദ്ദേഹം ആന്‍മാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സുനാമി ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. 2005 ലെയും 2006ലെയും പുതുവത്സര ദിനങ്ങളില്‍ അദ്ദേഹം ഹൈദരാബാദിലെയും ചെന്നൈയിലും സയന്‍സ്‌ കോണ്‍ഗ്രസില്‍ പങ്കെടുക്കുകയായിരുന്നു. 'വര്‍ക്‌ഹോളിക്‌' എന്നാണ്‌ സഹായികളും അടുപ്പമുള്ളവരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.

ഇതിന്‌ മുമ്പ്‌ മന്‍മോഹന്‍ സിംഗ്‌ പ്രവര്‍ത്തിച്ചതുപോലെ അവധിയെടുക്കാതെ കര്‍മ്മ നിരതനായ മറ്റൊരു പ്രധാനമന്ത്രി പോലും ഇന്ത്യയിലുണ്ടായിട്ടില്ലെന്ന്‌ അനേകം പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മറ്റൊരു ഉദ്യോഗസ്ഥര്‍ പറയുന്നു.

ബിസിനസുമായി ബന്ധപ്പെട്ടാണ്‌ വിദേശങ്ങളില്‍ നിന്നുള്ള മിക്ക സന്ദര്‍ശകരും എത്തുന്നത്‌. ഇത്തരത്തിലോരുരുത്തര്‍ക്കായി സമയം പകുത്തു നല്‍കിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്‌ നേരായി ഭക്ഷണം കഴിക്കാനോ എന്തിന്‌ ഒന്നു ശ്വാസമെടുക്കാന്‍ പോലും സമയമില്ലെന്നു പറയാം- പേരു വെളിപ്പെടുത്താത്ത മറ്റൊരു സഹായി പറയുന്നു.

തീര്‍ത്തും മതവിശ്വാസിയായ ഒരു വ്യക്തിയായിരുന്നിട്ടും മതപരമായ അവധിദിവസങ്ങളില്‍പ്പോലും അദ്ദേഹം പ്രവര്‍ത്തന നിരതനാകുന്നു. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തിന്റെ ഈ പ്രത്യേകതകളെ അംഗീകരിക്കുന്നുവെന്നാണ്‌ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്‌. സെപ്‌റ്റംബറില്‍ ഒരു ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ നിന്നും ഒരു ശസ്‌ത്രിക്രിയ കഴിഞ്ഞു വന്നിട്ടും അദ്ദേഹം വീട്ടിലിരുന്ന്‌ ഓഫീസ്‌ കാര്യങ്ങള്‍ നോക്കുകയായിരുന്നുവത്രേ.

വാജ്‌പേയ്‌ പുതുവത്സര അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കേരളമുള്‍പ്പെടെയുള്ള പല സ്ഥലങ്ങളും തിരഞ്ഞെടുത്തിരുന്നു. മുമ്പ്‌ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഡിസംബര്‍ അവധികള്‍ക്ക്‌ അദ്ദേഹം കൂടുതലായും ആന്ധമാന്‍, ലക്ഷദ്വീപ്‌, ലഡാക്ക്‌, കാശ്‌മീര്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായിരുന്നു തിരഞ്ഞെടുത്തിരുന്നത്‌.എന്നാല്‍ ഇങ്ങനെയൊരു അവധിക്കാലം ‌പ്രധാനമന്ത്രിയായശേഷം മന്‍മോഹന്‍സിംഗിന്റെ ജീവിതത്തിലുണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+