ഗുസ്‌തി താരത്തെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നു
യമുനാനഗര്‍: ഹരിനായനയിലെ പതിനഞ്ചുവയസ്സുകാരിയായ ഗുസ്‌തി താരത്തെ ബന്ധുക്കള്‍ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നു.
അംബാലയില്‍ നടന്ന ഗുസ്‌തി ചാമ്പ്യന്‍ ഷിപ്പില്‍ 48 കിലോഗ്രാം ഇനത്തില്‍ രണ്ടാം സ്ഥാനം നേടിയ റിങ്കില്‍ ആണ് കൊല്ലപ്പെട്ടത്. ദേശീയ ഗുസ്‌തി മത്സരത്തില്‍ പങ്കെടുക്കാനായി റിങ്കിള്‍ ഒരുക്കങ്ങള്‍ നടത്തിവരുകയായിരുന്നു. എന്നാല്‍ മത്സരത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് അഞ്ചു ദിവസം മുമ്പാണ് റിങ്കിള്‍ കൊല്ലപ്പെട്ടത്.
അമ്മാവന്‍മാരാണ് റിങ്കിളിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മരണം നടന്ന് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്‌ചയാണ് പൊലീസ് കേസിലെ മൂന്നുപ്രതികളെ അറസ്റ്റുചെയ്‌ത് കോടതിയില്‍ ഹാജരാക്കിയത്. കൊല ചെയ്‌ത അമ്മാവന്‍മാരില്‍ ഒരാളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
റിങ്കിളിനെ മാനഭംഗപ്പെടുത്തിയ അമ്മാവന്‍മാര്‍ സംഭവം റിങ്കിള്‍ വെളിയില്‍പ്പറയുന്നതില്‍ ഭയന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഡിസംബര്‍ 20ന് മുത്തച്ഛന് ഭക്ഷണം നല്‍കാനായിപ്പോയപ്പോളാണ് റിങ്കിളിനെ അമ്മാവന്‍മാര്‍ അപായപ്പെടുത്തിയതെന്ന് പിതാവ് ജഗ്‌പാല്‍ സിംഗ് പറഞ്ഞു. അന്ന് റിങ്കിള്‍ തിരിച്ചുവരാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സംഭവം നടന്ന് ആറാം ദിവസം പടിഞ്ഞാറന്‍ യമുന കനാലില്‍ നിന്നും റിങ്കിളിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications