സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് കരുണാകരന്‍
തിരുവനന്തപുരം: തിരിച്ചു വരവ് സംഭവമാക്കാന്‍ ഒരുങ്ങുന്ന കരുണാകരന്റെ നീക്കത്തിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ്. 30ന് സോണിയ ഗാന്ധിയുമായി കരുണാകരന്‍ കൂടിക്കാഴ്‌ച നടത്താനിരിക്കെ തങ്ങളുടെ എതിര്‍പ്പ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു.
ലയന സമ്മേളനമോ റാലിയോ ഗംഭീരമായി സംഘടിപ്പിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ തന്റെ ശക്തി വെളിപ്പെടുത്തുകയാണ് കരുണാകരന്റെ ലക്ഷ്യം.
താന്‍ തിരിച്ചു വരുന്നത് വെറും കൈയ്യോടെയല്ലെന്ന് തെളിയിക്കാനുള്ള കരുണാകാരന്റെ ഈ നീക്കത്തിനെതിരെ സംസ്ഥാന നേതൃത്വം മറുനീക്കങ്ങളാരംഭിച്ചിട്ടുണ്ട്.
സോണിയ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്‌ചയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി ചില നിര്‍ദേശങ്ങള്‍ സോണിയക്കു മുന്നില്‍ കരുണകാരന്‍ നല്‌കുമെന്നറിയുന്നു
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് വെല്ലുവിളിക്കാതെ എറണാകുളത്ത് റാലി നടത്താനാണ് കരുണാകരന്‍ ഉദ്ദേശിക്കുന്നത്. റാലിയില്‍ സോണിയ ഗാന്ധിയെയോ അല്ലെങ്കില്‍ മുതിര്‍ന്ന നേതാവിനെയോ പങ്കെടുപ്പിക്കുക വഴി കോണ്‍ഗ്രസില്‍ തനിയ്‌ക്ക് നഷ്ടപ്പെട്ട പ്രാമുഖ്യം വീണ്ടെടുക്കാമെന്ന് കരുണാകരന്‍ കരുതുന്നു.
സംസ്ഥാന കോണ്‍ഗ്രസിലെ അസംതൃപ്‌തരായ നേതാക്കളുടെ പിന്തുണയും ഇക്കാര്യത്തില്‍ കരുണാകരനുണ്ട്. ഇതോടെ ഏറെക്കാലമായി പുറമെയെങ്കിലും സമാധാനം നിലനിന്നിരുന്ന കോണ്‍ഗ്രസിലെ അന്തരീക്ഷം വീണ്ടും പ്രക്ഷുബ്ധമാകുകയാണ്.












Click it and Unblock the Notifications