Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേനസീര്‍ വധം: ദുരൂഹത തുടരുന്നു

Benazir; A painful memoryഇസ്ലാമബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട്‌ ദുരൂഹതകള്‍ ഏറുന്നു. വെടിയേറ്റല്ല കാറിന്റെ മേല്‍ത്തട്ടിലെ ഇരുമ്പുദണ്ഡില്‍ തലതട്ടിയാണ്‌ മരണം സംഭവിച്ചതെന്ന സര്‍ക്കാറിന്റെ വെളിപ്പെടുത്തതിലെ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി(പിപിപി) തള്ളി.

ഇതിനിടെ മൃതദേഹം കുളിപ്പിക്കുന്നതിനിടെ തലയില്‍ വെടിയുണ്ട തുളച്ചുകയറിയുണ്ടായ മുറിവ്‌ താന്‍ കണ്ടിരുന്നുവെന്ന്‌ പിപിപി ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയും ബേനസീറിന്റെ സുഹൃത്തുമായ ഷെഹര്‍ബാനു ഷെറി റഹ്മാന്‍ വെളിപ്പെടുത്തിയതോടെ സര്‍ക്കാറിന്റെ വാദം കൂടുതല്‍ ദുര്‍ബലമായിരിക്കുകയാണ്‌.

സ്‌ഫോടനം നടത്തിയ ചാവേറല്ലാതെ മറ്റാരോ ഒളിഞ്ഞുനിന്നു നടത്തിയ വെടിവെയ്‌പിലാണ്‌ ബേനസീര്‍ കൊല്ലപ്പെട്ടതെന്നു പ്രമുഖ പാക്‌ പത്രമായ ഡോണ്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. ബേനസീറിനെ വധിച്ചിട്ടില്ലെന്ന്‌ പാക്‌ താലിബാന്‍ കമാന്‍ഡര്‍ ബെയ്‌തുള്‌ല മെഹ്‌സൂദ്‌ വെളിപ്പെടുത്തുകയും കൂടി ചെയ്‌തതോടെ പാക്‌ പ്രസിഡന്റ്‌ പര്‍വേശ്‌ മുഷറഫിനു നേരെയുള്ള സംശയം ശക്തമാവുകയാണ്‌.

ഇതിനിടെ മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നതിന്‌ ബേനസീറിന്റെ ജഡം പുറത്തെടുത്ത്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറാണെന്ന്‌ പാക്‌ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ മരണം സംബന്ധിച്ച അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട്‌ അന്വേഷണം നടത്തിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി.

ബേനസീര്‍ മരിച്ചത്‌ വെടിയേറ്റോ ബോംബ്‌ സ്‌ഫോടനത്തിലോ അല്ലെന്ന സര്‍ക്കാറിന്റെ വാദം അപായകരമായ വങ്കത്തമാണെന്നാണ്‌ പിപിപി അഭിപ്രായപ്പെട്ടത്‌.

ബേനസീര്‍ ആവശ്യപ്പെട്ടത്ര സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്‌ വ്യക്തമാണ്‌. ഇതിനെതിരായ ആരോപണങ്ങളില്‍ നിന്നും രക്ഷനേടാനാണ്‌ സര്‍ക്കാര്‍ മരണം ആക്രമണംമൂലമല്ല ഉണ്ടായതെന്ന്‌ വാദിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രി അധികൃതരെ സ്വാധീനിച്ചതിനാലാവണം സത്യസന്ധമായ ജഡപരിശോധനാ റിപ്പോര്‍ട്ട്‌ ലഭിക്കാതിരുന്നത്‌- ഷെറി റഹ്മാന്‍ കുറ്റപ്പെടുത്തി.

ബേനസീറിനെതിരെ നടന്ന ആക്രമണത്തിന്റെ വീഡിയോ ചിത്രങ്ങള്‍ സര്‍ക്കാര്‍ ശനിയാഴ്‌ച പുറത്തുവിട്ടിരുന്നു. ഇതില്‍ ബേനസീറിന്റെ ബുള്ളറ്റ്‌ പ്രൂഫ്‌ ലാന്റ്‌ ക്രൂയിസറില്‍ ഒരാള്‍ പിടിച്ചുകയറാന്‍ ശ്രമിക്കുന്നതും അവരുടെ സ്വകാര്യ സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ പിടിച്ചുമാറ്റുന്നതും കാണുന്നുണ്ട്‌. തള്ളിമാറ്റി തൊട്ടടുത്ത നിമിഷം തന്നെ അയാള്‍ വെടിയുതിര്‍ക്കുകയാണ്‌, പിന്നാലെയായിരുന്നു സ്‌ഫോടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+