കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരാശാപമായി ബേനസീറിനൊപ്പം ഒന്‍പത്‌

  • By Staff
Google Oneindia Malayalam News

Benazir Bhuttoഇസ്ലമബാദ്‌: ഒന്‍പതെന്ന സംഖ്യ ബേനസീറിനെ സംബന്ധിച്ച്‌ തീരാശാപമായിരുന്നോ എന്നാണ്‌ ഇവരെ സ്‌നേഹിക്കുന്ന പാകിസ്‌താന്‍ കാരുടെ ഇപ്പോഴത്തെ ചോദ്യം.

യുക്തിവാദികള്‍ക്ക് ഇക്കാര്യം സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നാല്‍ ബേനസീറിന്റെ ജനനത്തിലും മരണത്തിലും മാറ്റിനിര്‍ത്താനാവാത്ത സ്വാധീനമാണ്‌ ഒന്‍പത്‌ എന്ന ഒറ്റസംഖ്യയ്‌ക്കുള്ള തെന്ന് ഇവരുടെ ജീവിതസംഭവങ്ങളിലൂടെ വെറുതെയൊന്ന് കടന്നുപോയാല്‍ കണ്ടെത്താന്‍കഴിയും.

ബേനസീര്‍ ഭൂട്ടോ ജനിച്ചത്‌ 1953( ഈ അക്കങ്ങള്‍ തമ്മില്‍കൂട്ടിയാല്‍ 18 അവ തമ്മില്‍ കൂട്ടിയാല്‍ 9)ലായിരുന്നു, മരണമാകട്ടെ 2007(ഈ സംഖ്യകള്‍ ചേര്‍ന്നാലും 9) ഡിസംബര്‍ 27നും (രണ്ടും ഏഴും കൂട്ടിയാല്‍ 9).

ആസിഫ്‌ സര്‍ദാരിയും ബേനസീറുമായുള്ള വിവാഹം നടന്നത്‌ ഒരു ഡിസംബര്‍ 18നായിരുന്നു. ഇവിടെയും ഒന്‍പത്‌ബേനസറിന്റെ കൂടെത്തന്നെ. വിവാഹ ജീവിതത്തിന്‌ശേഷമായിരുന്നു രാഷ്ട്രീയത്തില്‍ ബേനസീറിനെതിരെ ഏറ്റവും വിലിയ ആരോപണങ്ങളുണ്ടായത്‌.

വിവാഹശേഷമാണ്‌ ഇരട്ടത്താപ്പുകാരിയാണെന്നും അഴിമതിക്കു കൂട്ടുനിന്നുമെന്ന നിലയിലുള്ള ആരോപണങ്ങള്‍ ബേനസീറിന്‌ നേരിടേണ്ടി വന്നത്‌. ഭര്‍ത്താവും ബേനസീറും ചേര്‍ന്ന്‌ 9000 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു പിന്നീടുവന്ന സര്‍ക്കാറുകള്‍ ആരോപിച്ചിരുന്നത്‌. ഇതിലും 9ന്റെ സ്വാധീനം ആവര്‍ത്തിച്ചു.

ഒടുവില്‍ പാകിസ്‌താന്‍ വീട്ട്‌ പ്രാവാസ ജീവിതത്തിനായി ബേനസീര്‍ ദുബയിലേയ്‌ക്കു പോയത്‌ 1998ല്‍ ആണ്‌( അക്കങ്ങല്‍ തമ്മില്‍കൂട്ടിയാല്‍ 27 വീണ്ടും കൂട്ടിയാല്‍ 9) ഇതിലും ശാപമെന്നതുപോലെ ഒന്‍പതിന്റെ സാന്നിദ്ധ്യം. ബേനസീര്‍ മരിച്ചതാകട്ടെ 54ാം വയസ്സില്‍ ഇവിയും ഒന്‍പത്‌ മാറിനില്‍ക്കുന്നില്ല.

ജീവിത്തവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും സംഖ്യകള്‍ക്ക്‌ നിഷേധിക്കാനാകാത്ത സ്വാധീനമുണ്ടെന്ന സംഖ്യാശാസ്‌ത്രത്തിന്റെ പിതാവായ പൈതഗോറസ്‌ പറഞ്ഞത്‌ ബേനസീറിന്റെ കാര്യത്തില്‍ എങ്ങനെ തള്ളിക്കളയും എന്നതാണ്‌ പലരും ചോദിക്കുന്നത്‌.

ബേനസീറിന്റെ ജീവിത്തില്‍ ഒന്‍പതെന്ന സംഖ്യയ്‌ക്കുള്ള സ്വാധീനത്തെക്കുറിച്ച്‌ വിവരിക്കുന്ന മൊബൈല്‍ സന്ദേശങ്ങള്‍ ഇപ്പോള്‍ പാകിസ്‌താനിലാകെ കൈമാറ്റം ചെയ്യപ്പെടുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X