ബാധയൊഴിപ്പിക്കല്‍ സംഘമില്ല: വത്തിക്കാന്‍
വത്തിക്കാന്‍: പ്രേത ബാധയൊഴിപ്പിക്കാനായി പ്രത്യേക വൈദിക സംഘം രൂപീകരിക്കുന്നുണ്ടെന്ന വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു.
പോപ്പ് ബെനഡ്‌ക്ട് 16പതിനാറാമന്‍ ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും ബിഷപ്പുമാര്‍ക്ക് നല്‌കിയിട്ടില്ലെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവ് ഫെഡറികോ ലോബാര്‍ഡി റോമില്‍ പറഞ്ഞു.
സാത്താനെതിരെയുള്ള പോരാട്ടത്തിന് സഭ നൂറിലേറെ വൈദികര്‍ക്കു പരിശീലനം നല്‌കാന്‍ തയ്യാറെടുക്കുകയാണെന്ന് വത്തിക്കാനിലെ ബാധയൊഴിപ്പിക്കല്‍ വിഭാഗത്തിന്റെ ചീഫ് ആയ ഫാദര്‍ ഗബ്രിയേലി പ്രസ്‌താവിച്ചിരുന്നു. ഇതു പ്രകാരം ഓരോ ബിഷപ്പിന്റെയും കീഴില്‍ ഇത്തരം വൈദികരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കൂടാതെ റോമന്‍ കത്തോലിക്കരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സാത്താനെ ഒഴിപ്പിക്കുന്നതിനായുള്ള വൈദിക സംഘം രൂപീകരിക്കാന്‍ പോപ്പ് പദ്ധതിയിടുന്നതായി വാര്‍്‌ത്തയുണ്ടായിരുന്നതായി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.ഇക്കാര്യമാണ് വത്തിക്കാന്‍ ഇപ്പോള്‍ ഔദ്യോഗികമായി നിഷേധിച്ചിരിക്കുന്നത്.
എന്നാല്‍ വത്തിക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ ബാധയൊഴിപ്പിക്കല്‍ പരിശീലിപ്പിക്കുന്ന പൗലോ സ്‌ക്രഫോനിയുടെ അഭിപ്രായത്തില്‍ ബാധയൊഴിപ്പിക്കുന്നവര്‍ക്കുള്ള ഡിമാന്റ് കൂടി വരികയാണ്. സാത്താന്‍ ആരാധന സര്‍വ്വ സാധാരണമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications