യാത്രക്കാരിയെ ബസ് ജീവനക്കാര്‍ മാനഭംഗപ്പെടുത്തി
മുംബൈ: ബസ് ജീവനക്കാര്‍ യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തു. മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് 28കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തത്.
കാസ പോലീസില്‍ യുവതി നല്‌കിയ പരാതിയെ തുടര്‍ന്ന് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരായ ജാനു ദൗപിദ്, ചന്ദു പാട്ടീല്‍ എന്നിവരെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ഡിസംബര്‍ 28നാണ് സംഭവം നടന്നത്. പല്‍ഗാര്‍ ജില്ലയിലെ ഉള്‍ നാടന്‍ ഗ്രാമപ്രദേശമായ ബേല്‍ഹംപൂരിലുള്ള മാതാപിതാക്കളെ കാണാനായി വൈകിട്ട് ആറു മണിയോടെ ബോയ്‌സറില്‍ നിന്നുമാണ് യുവതി ബസില്‍ കയറിയത്.
യാത്ര പുറപ്പെടുമ്പോള്‍ 40 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ബേല്‍ഹം പൂരിന് എത്തുന്നതിന് ഏഴു കിലേമീറ്റര്‍ മുമ്പുള്ള നസ്‌ഗിരി എന്ന സ്ഥലത്ത് യുവതിയൊഴിച്ച് ബാക്കിയുള്ള യാത്രക്കാരെല്ലാം ഇറങ്ങി.
രാത്രി പത്തു മണിയോടെ ബേല്‍ഹംപൂരിന് തൊട്ടടുത്ത ഗ്രാമമായ കാസയിലെ വിജനമായ പ്രദേശത്ത് ബസ് നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മാനഭംഗം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടതിനാല്‍ സംഭവം വിവാദമായിട്ടുണ്ട്.












Click it and Unblock the Notifications