ഇടവേളയ്ക്കു ശേഷം കരുണാകരന്‍ കോണ്‍ഗ്രസില്‍
ദില്ലി: മുപ്പത്തിരണ്ടു മാസത്തെ ഇടവേളയ്‌ക്കു ശേഷം കെ. കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 30ന് വൈകിട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതോടെയാണ് അക്ഷരാര്‍ത്ഥത്തില്‍ കരുണാകരന്റെ മാതൃസംഘടനയിലേക്കുള്ള തിരിച്ചു വരവ് പൂര്‍ണമായത്.
ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്‌ചയോടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പുതിയ പാര്‍ട്ടി രൂപികരിച്ച കാലത്ത് കരുണകരന്‍ രൂക്ഷമായാണ് സോണിയ ഗാന്ധിയെ വിമര്‍ശിച്ചിരുന്നത്. കോണ്‍ഗ്രസിനെ നയിക്കുന്നത് മദാമ്മയാണെന്നു വരെ കരുണാകരന്‍ കളിയാക്കിയിരുന്നു.
എ.ഐ.സി.സി സെക്രട്ടറി മൊഹ്‌സില കിദ്വായിയെ കണ്ടതിനു ശേഷം ഇരുവരും ചേര്‍ന്നാണ് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത്. ഇരുപതു മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചയ്‌ക്കു ശേഷം കരുണാകരന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും സന്ദര്‍ശിച്ചു. ഇതിനു ശേഷമാണ് കരുണാകരന്‍ മാധ്യമ പ്രവര്‍ത്തകരെ അഭീമുഖീകരിച്ചത്.
നിരുപാധികമാണ് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു വരവെന്ന് സൂചിപ്പിച്ച കരുണാകന്‍ പാര്‍ട്ടി ശക്തിപ്പെടുത്തന്നതിനായി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സോണിയ അംഗീകരിച്ചുവെന്നും പാര്‍ട്ടിയെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു.
കേരളത്തില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വിമര്‍ശിക്കുവാനും കരുണാകരന്‍ മറന്നില്ല. കോണ്‍ഗ്രസിലേക്കുള്ള തന്റെ പുനപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്നും മാഫിയ ബന്ധമുള്ള നേതാക്കളാണെന്നുമാരോപിച്ച കരുണാകരന്‍ മുരളീധരന് ഏറെ നാള്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടു നില്ക്കാനാവില്ലെന്നും വിലയിരുത്തി.
തിരിച്ചു വരവ് ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ലയന സമ്മേളനമോ റാലിയോ സംഘടിപ്പിക്കുന്നതിനെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications