ബാംഗ്‌ളൂരില്‍ പരമ്പര കൊലയാളിയെ പിടികൂടി
ബാംഗ്‌ളൂര്‍: മോഷണത്തിനായി ആറു പേരെ വിഷം കൊടുത്ത് കൊന്ന സ്‌ത്രീയെ ബാംഗ്‌ളൂര്‍ പോലീസ് പിടികൂടി.
43 കാരിയായ മല്ലികയെന്ന സ്‌ത്രീയാണ് ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദത്തില്‍ സയനൈഡ് ചേര്‍ത്ത് പലപ്പോഴായി ആറ് സ്‌ത്രീകളെ കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തിയ ഒരു സ്‌ത്രീയുടെ ആഭരണങ്ങള്‍ വില്‌ക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കുടുംബ പ്രശ്‌നങ്ങള്‍ മൂലം വിഷമതയനുഭവിക്കുന്ന സ്‌ത്രീകളെയാണ് മല്ലിക തന്റെ കെണിയില്‍പ്പെടുത്തുക.
പ്രശ്‌ന പരിഹാരങ്ങള്‍ക്കായി നഗരത്തിന്റെ പുറത്തുള്ള ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി ക്ഷേത്രത്തില്‍ നിന്നും ലഭിയ്‌ക്കുന്ന പ്രസാദത്തില്‍ വിഷം ചേര്‍ത്ത് കൊല്ലുകയുമായിരുന്നു ഇവരുടെ രീതി.
1999 ലാണ് താന്‍ ആദ്യമായി ഇത്തരത്തിലുള്ള കൊലപാതകം നടത്തിയെന്ന് മല്ലിക പോലീസിനോട് പറഞ്ഞു. ഇക്കൊല്ലം അഞ്ചു പേരെക്കൂടി ഇത്തരത്തില്‍ വധിച്ചുവെന്ന് മല്ലിക പറഞ്ഞു.












Click it and Unblock the Notifications