Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ കയറുന്ന വണ്ടിക്കു ബ്രേക്കില്ലെന്ന്‌ മുരളി

കണ്ണൂര്‍: ബ്രേക്ക്‌ ഡൗണായ വണ്ടിയിലേക്കാണ്‌ കയറുന്നതെന്ന്‌ കെ. കരുണാകരന്‍ ഓര്‍ക്കണമെന്ന്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ കാറ്റുപോയിക്കിടക്കുകയാണെന്നും മുരളി പറഞ്ഞു.

എന്‍സിപി ഓടാത്ത വണ്ടിയാണെന്നാണ്‌ കരുണാകരന്‍ പറയുന്നത്‌. എന്നാല്‍ വണ്ടി ഓടിക്കാന്‍ ശേഷിയുള്ളവര്‍ എന്‍സിപിയിലുണ്ട്‌. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും കോണ്‍ഗ്രസിന്റെ അവസ്ഥ കണ്ടില്ലേ- മുരളീധരന്‍ ചോദിച്ചു.

കോണ്‍ഗ്രസില്‍ അടി നടക്കാത്ത ദിവസങ്ങളില്ല. സ്‌റ്റണ്ടും സെക്‌സുമുള്ള സിനിമപോലെയാണ്‌ കോണ്‍ഗ്രസ്‌. കരുണാകരന്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ അവിടെ കാണുന്ന അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയും. അത്‌ പാര്‍ട്ടിയിലുള്ള പലര്‍ക്കും ഇഷ്ടമാകില്ല. അപ്പോള്‍ തെറ്റിപ്പിരിയുന്നവര്‍ വീണ്ടും എന്‍സിപിയിലേക്കു വരും.

കരുണാകരനെ കഷായം കുടിക്കുന്നതുപോലെയാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നത്‌. രണ്ടരമാസമായില്ലേ അദ്ദേഹത്തെ പുറത്തുനിര്‍ത്താന്‍ തുടങ്ങിയിട്ട്‌. ഇത്രയും കാലം കണ്ടഭാവം നടിച്ചില്ല. സോണിയ അദ്ദേഹത്തെ നേരിട്ടുവിളിച്ചില്ല. മൊഹ്‌സിനയെക്കൊണ്ട്‌ വിളിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

സോണിയയ്‌ക്കു ജലദോഷമായതുകൊണ്ടാണ്‌ ഫോണ്‍ ചെയ്യാത്തതെന്നാണ്‌ പറഞ്ഞത്‌. എന്നാല്‍ ജലദോഷമുള്ള സോണിയ കോണ്‍ഗ്രസ്‌ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിലേയ്‌ക്കുള്ള തിരിച്ചുപോക്ക്‌ കരുണാകരന്‌ ദ്രവ്യ നഷ്ടവും മാനഹാനിയുമുണ്ടാക്കും- അദ്ദേഹം പറഞ്ഞു. എന്‍സിപി കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+