ശബരിമല വികസനം സമയബന്ധിതമായി നടപ്പാക്കും: വി.എസ്
ശബരിമല: സന്നിധാനത്തെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ശബരിമലയല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പൊലീസിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും- അദ്ദേഹം അറിയിച്ചു.
തീര്‍ത്ഥാനടത്തിനിടയില്‍ മരിക്കുന്ന ഭക്തരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നകാര്യം പരിഗണിയ്‌ക്കണമെന്ന് വി.എസ് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ബോര്‍ഡ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനത്തോടെയാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതെന്ന് വി.എസ് വിലയിരുത്തി. സന്നിധാനത്തെ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച മിനി ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications