ഏറ്റവും വേഗമേറിയ തീവണ്ടിയുമായി ജപ്പാന്‍
ടോക്കിയോ: ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിയ്‌ക്കാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നു. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിയ്‌ക്കാന്‍ 45 ബില്യണ്‍ ഡോളറാണ് ചെലവാകുമെന്നാണ് സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍ പ്രതീക്ഷിയ്‌ക്കുന്നത്.
മാഗ് ലെവ് രീതിയിലുള്ള ട്രെയിനുകള്‍ ആരംഭിയ്‌ക്കാനാണ് ജപ്പാന്‍ അധികൃതര്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്. 2002 ലാണ് പാളങ്ങളിലൂടെ സഞ്ചരിയ്‌ക്കുന്ന പരമ്പരാഗത ട്രെയിന്‍ സംവിധാനത്തില്‍ നിന്നും വ്യത്യസ്‌തമായി കാന്തിക ബലത്തിന്റെ സഹയാത്തോടെ സഞ്ചരിയ്‌ക്കുന്ന ട്രെയിനുകള്‍ നിര്‍മിക്കപ്പെട്ടത്.
മാഗ് ലെവല്‍ ട്രെയിനുകള്‍ സഞ്ചരിയ്‌ക്കുമ്പോള്‍ പാളവുമായി നേരിട്ട് ബന്ധമുണ്ടാകാറില്ല. സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുമ്പോള്‍ മാത്രമേ ഇവ പാളങ്ങള്‍ ഉപയോഗിക്കാറുള്ളു. നിലവില്‍ മാഗ് ലെവ് ട്രെയിന്‍ സര്‍വീസ് ചൈനയിലെ ഷാംഗ്‌ഹായില്‍ മാത്രമെയുള്ളൂ.
430 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിയ്‌ക്കുന്ന ചൈനയിലെ മാഗ് ലെവല്‍ ട്രെയിനുകളെ കടത്തി വെട്ടുന്ന പുതു തലമുറ മാഗ് ലെവല്‍ ട്രെയിനുകള്‍ നിര്‍മിയ്‌ക്കാനാണ് സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വെ തീരുമാനിച്ചിട്ടുള്ളത്.
2003ല്‍ ജപ്പാനില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച മാഗ് ലെവല്‍ 581 കിലോമീറ്റര്‍ വേഗതയെന്ന നേട്ടം കൈവരിച്ചിരുന്നു.
മാഗ് ലെവല്‍ ട്രെയിനുകള്‍ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ് ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സര്‍വീസുകള്‍ നടത്തിയിരുന്നത് ജപ്പാനിലായിരുന്നു. 1964ല്‍ ടോക്കിയോ ഒളിംപിക്‌സിനോടനുബന്ധിച്ച് ആരംഭിച്ച ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു.
പരമ്പരാഗത രീതിയില്‍ പാളങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ ഏറ്റവും വേഗതയേറിയത് ഫ്രാന്‍സിലെ ടിജിവി ട്രെയിനുകള്‍ക്കാണ്. 320 കിലോമീറ്റര്‍ വേഗതയിലുള്ള ഈ ട്രെയിനുകള്‍ പക്ഷേ പരീക്ഷണടിസ്ഥാനത്തില്‍ മാത്രമേ നിര്‍മിക്കപ്പെട്ടിട്ടുള്ളു.
എന്നാല്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വെ ശൃംഖലയുള്ള ഇന്ത്യ വേഗതയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‌ക്കുന്ന രാജ്യങ്ങളിലൊന്നാണ്. 150 കിലോമീറ്റര്‍ വേഗതയില്‍ ദില്ലി-ആഗ്ര റൂട്ടിലോടുന്ന ശതാബ്ദിയാണ് വേഗതയേറിയ ഇന്ത്യന്‍ ട്രെയിന്‍.












Click it and Unblock the Notifications