കേരളത്തില്‍ ഇന്നു മുതല്‍ ലോഡ് ഷെഡിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനവരി രണ്ട് ചൊവ്വാഴ്ച മുതല്‍ വൈകിട്ട് ആറരയ്ക്കും 10നുംഇടയ്ക്ക് അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ഈ മാസം15 വരെയാണ് ലോഡ് ഷെഡിങ് ഉണ്ടാവുക.
നേര്യമംഗലം എക്സ്റ്റെന്‍ഷന്‍ പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മുതിരപ്പുഴ നദീതടത്തിലെ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതു മൂലമാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നത്. ഇടുക്കി ഉള്‍പ്പെടെയുള്ള വൈദ്യുത നിലയങ്ങളിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയും നടത്തുന്നുണ്ട്. എല്ലാംകൂടി 319.5 മെഗാവാട്ടിന്റെ കുറവാണ് ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതു മൂലമുണ്ടാകുന്നത്.
ശബരിമല സന്നിധാനം, ത്രിവേണി, എരുമേലി, ചാലക്കയം, ഗുരുവായൂര്‍ ക്ഷേത്രം, മെഡിക്കല്‍ കോളജ് ആശുപത്രികള്‍, ജല അതോറിറ്റിയുടെ പമ്പ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ ലോഡ് ഷെഡിങ് ഉണ്ടാവില്ല.
സംസ്ഥാനത്ത് ലോഡ് ഷെഡിങ് നടപ്പാക്കുന്ന സാഹചര്യത്തില്‍ പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നു വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. വൈദ്യുതദീപാലങ്കാരം പൂര്‍ണമായി ഒഴിവാക്കണമെന്നും മിക്സി, ഗ്രൈന്‍ഡര്‍, ഇലക്ട്രിക് അയണ്‍, വാട്ടര്‍ പമ്പ്, എയര്‍ കണ്ടീഷനര്‍ എന്നിവ പീക്ക് ലോഡ് സമയത്തു പ്രവര്‍ത്തിപ്പിക്കരുതെന്നും അഭ്യര്‍ഥനയുണ്ട്.












Click it and Unblock the Notifications