ഹിന്ദു മതവിശ്വാസികള്‍ പീഡിപ്പിക്കപ്പടുന്നു: എന്‍എസ്‌എസ്
ചങ്ങനാശേരി: ഹൈന്ദവ വിശ്വാസികള്‍ ഭരണാധികാരികളില്‍ നിന്നും ഇത്രയും പീഡിപ്പിക്കപ്പെട്ട കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് എന്‍എസ്‌എസ് .
മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്തു ചേര്‍ന്ന നായര്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് എന്‍എസ്‌എസ് എല്‍ഡിഎഫ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്.
നായര്‍ സമുദായങ്ങള്‍ സര്‍ക്കാരില്‍ നിന്നും അവഗണന നേരിടുകയാണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. മത-സാമുദായിക സംഘടനകളോടും വിശ്വാസികളോടുമുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്തണമെന്ന് എന്‍എസ്‌എസ് സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആര്‍ക്കും സംശയം ജനപ്പിക്കുന്നതാണ്.
അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും അവസാനിപ്പിയ്‌ക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പ്രശ്‌ന പരിഹാരത്തിന് ആരും തയ്യാറാകാത്തതു ഹിന്ദു മതത്തെ തകര്‍ക്കാനുള്ള അജണ്ടയാണെന്ന് സംശയിക്കേണ്ടിയിരക്കുന്നു. എന്നാല്‍ ആരും വിചാരിച്ചാലും ഹിന്ദു മതത്തെ തകര്‍ക്കാനാവില്ലെന്ന് പി.കെ നാരായണപണിക്കര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലകളിലെ സര്‍ക്കാരിന്റെ ഇടപെടലുകളും പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സമദൂരം പാലിയ്‌ക്കുമെന്ന് പറയുന്ന എന്‍എസ്‌എസിന്റെ നിലപാടുമാറ്റമായി പുതിയ പ്രമേയം വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications