Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക്‌ ആദായ നികുതി വകുപ്പിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ ആദായ നികുതി വകുപ്പിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌.

പിണറായി വിജയന്‍, മകന്‍ വിവേക്‌, ഭാര്യ കമലം, സിപിഎം നേതാക്കളായ തോമസ്‌ ഐസക്ക്‌, എം.എ ബേബി എന്നിവര്‍ക്കെതിരെ ക്രൈം വാരിക ചീഫ്‌ എഡിറ്റര്‍ നന്ദകുമാര്‍ നല്‌കിയ പരാതിയിന്‍ മേല്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

ഒട്ടേറെ ആരോപണങ്ങളാണ്‌ പിണറായിക്കും കുടുംബത്തിനുമെതിരെ നന്ദകുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്‌. പിണറായിയുടെ മക്കളുടെ പഠനത്തിന്‌ ഒരു കോടിയോളം രൂപ ചിലവഴിച്ചുവെന്നായിരുന്നു ആരോപണം.

കോയമ്പത്തൂരിലെ അമൃത എഞ്ചിനീയറിഗ്‌ കോളേജിലെ പഠനത്തിനായി പിണറായിയുടെ മകള്‍ക്ക്‌ 2,44,765 രൂപ ചിലവായി. ഇതില്‍ രണ്ടു ലക്ഷം രൂപ ചാലയിലെ ഇന്ത്യന്‍ ബാങ്ക്‌ ശാഖയില്‍ നിന്നും വായ്‌പയായി എടുത്തു. ഇതിന്റെ തിരിച്ചടവ്‌ മകളുടെ വരുമാനത്തില്‍ നിന്നു തന്നെയാണെന്ന്‌ വിശദീകരണത്തിലുണ്ട്‌.

മകന്‍ വിവേകിന്റെ പഠനത്തിനു ചിലവായ 20 ലക്ഷം രൂപ വിവേക്‌ സ്വന്തം വരുമാനത്തില്‍ നിന്നു തന്നെയാണ കണ്ടെത്തുന്നത്‌. കൂടാതെ പിണറായി ആഡംബര വീട്‌ നിര്‍മിക്കുന്നെന്ന ഹര്‍ജിക്കാരന്റെ ആരോപണത്തില്‍ കൂടുതല്‍ വിശദീകരണം ഹര്‍ജിക്കാരനോട്‌ ആവശ്യപ്പെട്ടെങ്കിലും നന്ദകുമാര്‍ വിശദീകരണം നല്‌കിയില്ല.

1977ല്‍ നിര്‍മിച്ച വീട്‌ പുതുക്കി പണിയുക മാത്രമേ പിണറായി ചെയ്‌തിട്ടുള്ളു. ഇതിന്‌ ചിലവായ 11 ലക്ഷം രൂപ കുടുംബാംഗങ്ങള്‍ എല്ലാവരും വിവിധ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്തതാണ്‌.

മറ്റൊരു ഗുരുതര ആരോപണമായിരുന്ന ടെക്‌നോവാലി എന്ന ബിനാമി സ്ഥാപനത്തെക്കുറിച്ചു നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു സ്ഥാപനമെയില്ലെന്ന്‌ രജിസ്‌ട്രാര്‍ വകുപ്പില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്‌.

ആരോപണ വിധേയരായ മറ്റു സിപിഎം നേതാക്കളായ തോമസ്‌ ഐസക്കും എം.എ ബേബിയും കൃത്യമായി ആദായ നികുതി അടയക്കുന്നുണ്ടെന്നും ആദായ നികുതി വകുപ്പ്‌ അന്വേഷണ വിഭാഗം തലവന്‍ അഡീഷണല്‍ ഡയറക്ടര്‍ ആര്‍. മോഹന്‍ സര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+